ലാല്‍ജോസിന്റെ ഹിറ്റ് ചിത്രം ക്ലാസ്സ്മേറ്റ്‌സിലെ റസിയയിലൂടെ മലയാളികളുടെ ഇഷ്ടനായികയായി മാറിയ രാധിക വിവാഹിതയാകുന്നു. ദുബായിയില്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ഉദ്യോഗസ്ഥനായ അഭില്‍ കൃഷ്ണയാണ് വരന്‍. ഫെബ്രുവരി പതിനേഴിന് ആലപ്പുഴ പാതിരപ്പള്ളി കാമിലോട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചാണ് വിവാഹം.
രാധികയുടെ സഹോദരന്റെ സഹപ്രവര്‍ത്തകന്‍ കൂടിയാണ് അഭില്‍ കൃഷ്ണ. സഹോദരന്‍ വഴിയാണ് അഭിലിന്റെ ആലോചന വരുന്നത്. തുടര്‍ന്ന് സഹോദരനെ കാണാന്‍ ദുബായില്‍ പോയപ്പോള്‍ രാധിക അഭിലുമായി നേരിട്ടു പരിചയപ്പെട്ടു. പിന്നീട് ഔദ്യോഗികമായ പെണ്ണുകാണലിനു ശേഷമാണ് ഇരുവരുടെയും വീട്ടുകാര്‍ വിവാഹം നിശ്ചയിച്ചത്. വിവാഹം കഴിഞ്ഞാല്‍ അഭിലിനൊപ്പം ദുബായിയിലേക്കു പോകുമെന്നു തുടര്‍ന്ന് അഭിനയിക്കുന്ന കാര്യത്തില്‍ എല്ലാം തന്റെ ഇഷ്ടത്തിന് വിട്ടിരിക്കുകയാണ് അഭിലെന്നും രാധിക പറഞ്ഞു

Untitled

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വീഡിയോ ആല്‍ബങ്ങളിലൂടെ അഭിനയ രംഗത്ത് എത്തിയ രാധിക നിരവധി മലയാളത്തില്‍ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ക്ലാസ്സ്‌മേറ്റിലെ നരേന്റെ നായികയായ മുസ്ലീം കഥാപാത്രം റസിയ തന്നെയാണ് രാധികയുടെ മികച്ച വേഷവും. കുറച്ചുനാളായി സിനിമയില്‍ അത്ര സജീവമല്ലാത്ത രാധിക ഇപ്പോള്‍ മോഡലിംഗിനാണ് പ്രാധാന്യം നല്‍കിയിരുന്നത്.