സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതലായി കണ്ടു വരുന്ന ഒരു കാര്യമാണ് താരങ്ങളെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള ചില വീഡിയോകളും ചിത്രങ്ങളും ഒക്കെ. എന്നാൽ ഇതിൻറെ സത്യാവസ്ഥ എന്താണെന്ന് അറിയാതെ പലരും ഇത് ഷെയർ ചെയ്യുന്നുണ്ട്. ഷെയർ ചെയ്യുന്നവർ ഒന്നും മനസ്സിലാക്കാതെ പോകുന്ന മറ്റൊരു വേദനിപ്പിക്കുന്ന കാര്യമുണ്ട്. ഇതിൽ സത്യം ഉണ്ടോന്ന്. ഇപ്പോൾ അത്തരത്തിലൊരു വേദനയെ പറ്റി പറയുകയാണ് നടി രമ്യ സുരേഷ്. ആക്ഷൻ ഹീറോ ബിജു, ഞാൻ പ്രകാശൻ എന്ന ചിത്രങ്ങളിലൊക്കെ ശ്രദ്ധേയമായ വേഷങ്ങളിൽ ആയിരുന്നു രമ്യ സുരേഷ് തിളങ്ങിയിരുന്നത്.

ഈ ചിത്രങ്ങളിൽ മാത്രമല്ല രമ്യ അഭിനയിച്ചിട്ടുള്ളത്. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, കുട്ടൻപിള്ളയുടെ ശിവരാത്രി,ഏറ്റവും പുതിയതായി ഇറങ്ങിയ നിഴൽ എന്നീ ചിത്രങ്ങളിലെല്ലാം താരം തന്റെ ശ്രദ്ധേയമായ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇപ്പോൾ തനിക്ക് അനുഭവപ്പെട്ട ഒരു ദുരനുഭവം ത്തെക്കുറിച്ച് തുറന്നുപറയുകയാണ് രമ്യ സുരേഷ്. തൻറെ അതെ രൂപസാദൃശ്യമുള്ള ഒരു പെൺകുട്ടിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ സജീവമാകുന്നുണ്ട്. അത് താനാണ് എന്ന രീതിയിലാണ് ആളുകൾ വ്യാഖ്യാനിക്കുന്നത്. പക്ഷേ താൻ ഇത് അറിഞ്ഞിട്ടു പോലുമില്ല പക്ഷേ ഒരു കാര്യം തനിക്ക് മനസ്സിലായി ആ പെൺകുട്ടിക്ക് താനുമായി നല്ല രൂപ സാദൃശ്യമുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വളരെ മോശമായ രീതിയിലുള്ള ഒരു വീഡിയോയാണ്. തനിക്ക് അടുത്തറിയാവുന്ന ചിലർ തന്നെ ഈ കാര്യം തന്നെ അറിയിച്ചു. ഇപ്പോൾ താൻ ഇതിനെതിരെ നടപടിയെടുക്കാൻ ആയി സൈബർസെല്ലിലും പോലീസ് ഓഫീസിലും ഒക്കെ ചെന്നിരുന്നു. അവർ പറയുന്നത് തന്നെ അടുത്ത കാണുമ്പോൾ മാത്രമാണ് ഒരു വ്യത്യാസം തോന്നുന്നത് എന്നാണ്. അല്ലാതെ വീഡിയോ കാണുമ്പോൾ ശരിക്കും അത് താനാണെന്ന് തന്നെയാണ് തോന്നിപ്പോകുന്നത്. പൂർണമായും തകർന്നു പോയ ഒരു അവസ്ഥയായിരുന്നു അത്. പക്ഷേ തൻറെ ഭർത്താവും കുടുംബവും ഒക്കെ തനിക്ക് പിന്തുണ നൽകി. തനിക്ക് പറയാനുള്ളത് ഒന്ന് മാത്രമാണ് സിനിമ കൊണ്ട് മാത്രം ജീവിക്കുന്ന ഒരു ആളൊന്നുമല്ല താൻ. സിനിമയില്ലെങ്കിലും തനിക്ക് ജീവിക്കാൻ സാധിക്കുന്നത് ആണ്. അതുകൊണ്ടുതന്നെ സിനിമയിൽ പിടിച്ചുനിൽക്കാൻ വേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാക്കുന്ന ഒരാൾ ഒന്നുമല്ല.

എല്ലാ സ്വഭാവങ്ങളും ഉള്ളവർ എല്ലാ മേഖലയിലും ഉണ്ട്. അതുകൊണ്ട് തന്നെ നമുക്ക് ആരെയും ഒറ്റവാക്കിൽ പറയാൻ സാധിക്കില്ല. എല്ലാവരെയും ഒരു കണ്ണോട് കാണരുത്. പിന്നെ ഇത് ഷെയർ ചെയ്യുന്നവർ ഇതിൻറെ സത്യാവസ്ഥ മനസ്സിലാക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. വെറുതെ അങ്ങ് ഇത് ഷെയർ ചെയ്യുന്നത് ശരിയല്ല. ഇത് പറയുന്നവർക്കും ഒക്കെ ഒരു കുടുംബമുണ്ട് എന്ന് ഓർക്കുന്നത് നല്ലതാണ്. അവർക്കും നാട്ടുകാരെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകും. ഒറ്റനോട്ടത്തിൽ കാണുന്ന എല്ലാവരും ഇത് തൻറെ വീഡിയോ ആണെന്ന് മാത്രമായിരിക്കും വിശ്വസിക്കുന്നത്. ഇനി ആരോടൊക്കെ തനിക്ക് ഇങ്ങനെ ഇത് താനല്ല എന്ന് പറഞ്ഞിട്ട് വിശ്വസിപ്പിക്കുവാൻ സാധിക്കും എന്നാണ് രമ്യ ചോദിക്കുന്നത്.