വിവാഹ മോചനത്തെക്കുറിച്ച് പ്രതികരിച്ച് ദേശീയ പുരസ്കാര ജേതാവായ നടി സുരഭി ലക്ഷ്മി. കഴിഞ്ഞ ഒന്നര വർഷമായി ഭർത്താവ് വിപിൻ സുധാകറുമായി പിരിഞ്ഞാണ് താമസിച്ചിരുന്നതെന്നും ഇപ്പോൾ ഒദ്യോഗികമായി വിവാഹമോചിതരായെന്നും സുരഭി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. പൊരുത്തപ്പെട്ടു പോകാനാവാത്ത പല കാരണങ്ങളാലാണ് പിരിയുവാൻ തീരുമാനിച്ചത്. തുല്യ സമ്മതത്തോടെ തന്നെയാണ് ഞങ്ങൾ ഇരുവരും വിവാഹബന്ധം വേർപെടുത്തിയത്. ഇതിലേക്കു നയിച്ച കാര്യങ്ങൾ തികച്ചും വ്യക്തിപരവും സ്വകാര്യവുമായ കാരണങ്ങളാണ്. അത് ഞാൻ പങ്കുവെക്കാൻ താൽപര്യപ്പെടുന്നില്ല. എന്റെയടുത്തു നിന്നു തന്നെ നിങ്ങൾ ഇക്കാര്യം അറിയണമെന്നുള്ളതിനാലാണ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടതെന്നും സുരഭി പറയുന്നു.

സുരഭിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ടവരെ,
എന്റെ ജീവിതത്തിലെ ഓരോ സംഭവവും ഞാൻ നിങ്ങളുമായി പങ്കിടാറുണ്ട്. നിങ്ങളോരോരുത്തരും എന്നും എന്നോടൊപ്പമുണ്ടെന്നുള്ള ഉറച്ച വിശ്വാസം കൊണ്ടാണ് ഞാനങ്ങിനെ ചെയ്യുന്നത്. നിങ്ങളെനിക്കു നല്കുന്ന ശക്തിയും പ്രോത്സാഹനവും അത്രകണ്ട് അധികമാണ്. ഞാനതിന് നിങ്ങളോരോരുത്തരോടും കടപ്പെട്ടിരിക്കുന്നു.
ഇന്നും എന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവിനെ കുറിച്ച് പറയാനാണ് ഞാനീ post ഇടുന്നത്.
കഴിഞ്ഞ ഒന്നര വർഷമായി ഞാനും ഭർത്താവ് വിപിൻ സുധാകറും പിരിഞ്ഞാണ് താമസിച്ചിരുന്നത്. ഇന്ന് ഒദ്യോഗികമായി ഞങ്ങൾ വിവാഹമോചിതരായി.
പൊരുത്തപ്പെട്ടു പോകാനാവാത്ത പല കാരണങ്ങളാലാണ് ഞങ്ങൾ പിരിയുവാൻ തീരുമാനിച്ചത്. പരസ്പരമുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടു തന്നെ ഞങ്ങൾ തുല്യ സമ്മതത്തോടെ തന്നെയാണ് ഈ വിവാഹബന്ധം വേർപെടുത്തിയത്. ഇതിലേക്കു നയിച്ച കാര്യങ്ങൾ ഞങ്ങളുടെ തികച്ചും വ്യക്തിപരവും സ്വകാര്യവുമായ കാരണങ്ങളാകയാൽ ഞാനതിവിടെ പങ്കുവെക്കാൻ താൽപര്യപ്പെടുന്നില്ല. എങ്കിലും എന്റെ അഭ്യുംദയകാംക്ഷികളായ നിങ്ങൾ ഇത് എന്റെയടുത്തു നിന്നു തന്നെ അറിയണമെന്നുള്ളതിനാലാണ് ഈ Post. നിങ്ങളുടെയെല്ലാം സ്നേഹം തുടർന്നും എനിക്കുണ്ടാവുമെന്ന് എനിക്ക് ഉറപ്പുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ