ഹൈദരാബാദ്: നടി ത​മ​ന്ന ഭാ​ട്ടി​യ​യ്ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. വെ​ബ് സീ​രീ​സി​ന്‍റെ ഷൂ​ട്ടിം​ഗി​ന്റെ ഭാ​ഗമായി ഹൈദരാബാദിലായിരുന്ന താരത്തിന് കോവിഡ് ലക്ഷണങ്ങൾ‌ കണ്ടതോടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

താരം ഹൈ​ദ​രാ​ബാ​ദി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഇക്കഴിഞ്ഞ ആ​ഗസ്റ്റിൽ തമന്നയുടെ മാ​താ​പി​താ​ക്ക​ൾ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. തമന്ന തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതും. ത​മ​ന്ന​യ്ക്കും കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു.

“കഴിഞ്ഞ ദിവസമാണ് എൻറെ മാതാപിതാക്കൾക്ക് കോവിഡ് ലക്ഷണങ്ങൾ കാണുന്നത്. മുൻകരുതലെന്നോണം വീട്ടിലെ എല്ലാവരും ഉടനെ കോവിഡ് പരിശോധനയ്ക്ക് വിധേയരായി. പരിശോധനാഫലം ഇപ്പോഴാണ് വന്നത്. ദൗർഭാഗ്യവശാൽ എൻറെ മാതാപിതാക്കൾക്ക് കോവിഡ് പോസിറ്റീവാണ്. അധികാരികളെ അറിയിച്ച പ്രകാരം വേണ്ട മുൻകരുതലുകളെടുക്കുകയാണ് ഞങ്ങൾ. ഞാനുൾപ്പടെയുള്ള കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് ഫലം നെഗറ്റീവ് ആണ്. ദൈവാനുഗ്രഹം കൊണ്ട് അവരുടെ ചികിത്സകൾ നന്നായി നടക്കുന്നു. എത്രയും പെട്ടെന്ന് രോഗമുക്തി നേടാൻ നിങ്ങളുടെ അനുഗ്രഹം വേണം”- അച്ഛനും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ച വാർത്ത പങ്കുവച്ച് തമന്ന കുറിച്ചു