നടിയുടെ പ്രണയം ജീവൻ നഷ്ടപെട്ട് യുവാവ്. കൊടൈക്കനാലിന് സമീപം ആട്ടുവംപട്ടിയിലെ ടൂറിസ്റ്റ് കാര്‍ ഡ്രൈവര്‍ പ്രഭാകരന്‍ എന്ന 28 കാരനെയാണ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ക്ക് തെലുങ്ക് സിനിമയിലെ ജൂനിയര്‍ നടിയായ വിഷ്ണുപ്രിയയ്ക്കുണ്ടായ പ്രണയത്തോട് പിതാവ് സൂര്യ നാരായണന്‍ എന്ന 66 കാരന് കടുത്ത എതിര്‍പ്പായിരുന്നു. തുടര്‍ന്ന് പ്രഭാകരനെ കൊല്ലാന്‍ സെന്തില്‍, അണ്ണാനഗറിലെ മുന്‍ ഹോംഗാര്‍ഡ് മണികണ്ഠന്‍ എന്നിവരെ ചുമതലപ്പെടുത്തുകയായിരുന്നു.

ഇവര്‍ അണ്ണദുരൈ അനന്തഗിരിയിലെ മുഹമ്മദ് സല്‍മാനെ സഹായത്തിനും വിളിച്ചു. കൊടൈക്കനാല്‍ സിറ്റിവ്യൂ ഭാഗത്ത് നിന്നും ഈ മാസം 25 നായിരുന്നു പ്രഭാകരന്റെ മൃതദേഹം കണ്ടെത്തിയത്. 20 അടി താഴ്ചയില്‍ കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവാവിന് നടിയുമായി പ്രണയം ഉള്ളതായി വിവരം പോലീസിന് ലഭിക്കുകയായിരുന്നു. സൂര്യനാരായണന്‍ നല്‍കിയ കരാര്‍ പ്രകാരം സെന്തില്‍ 24 ന് പ്രഭാകരനെ ഓട്ടം വിളിച്ചു. പിന്നാലെ മണികണ്ഠനും അണ്ണാദുരൈയും സല്‍മാനും കാറില്‍ കയറുകയും പ്രഭാകരന്റെ മുഖം തുണികൊണ്ടു മൂടി കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൊലപ്പെടുത്താനായി മണികണ്ഠന്റെ അക്കൗണ്ടിലേക്ക് 50,000 രൂപ സൂര്യനാരായണന്‍ നിക്ഷേപിച്ചിരുന്നു. 13 സെന്റ് നിലവും വാഗ്ദാനവും ചെയ്തു. പ്രഭാകരന്റെ മൊബൈഫോണ്‍ പരിശോധിച്ചതില്‍ നിന്നുമാണ് സംഘത്തെക്കുറിച്ചുളള വിവരം പോലീസിന് കിട്ടിയത്. കൊലപാതകികളെ സഹായിച്ചതിന് സല്‍മാന്റെ സഹോദരന്‍ ഇര്‍ഫാനാണ് അറസ്റ്റിലായിരിക്കുന്ന നാലാമത്തെയാള്‍. പത്തു വര്‍ഷമായി കൊടൈക്കനാലിലാണ് നടി ഉള്‍പ്പെട്ട സൂര്യനാരായണന്റെ കുടുംബം താമസിച്ചിരുന്നത്. ഇതിനിടയില്‍ സിനിമാ ഷൂട്ടിംഗിന് ശേഷം നടി വരുമ്പോള്‍ മധുര വിമാനത്താളവത്തില്‍ നിന്നും കൊടൈക്കനാലിലേക്ക് പതിവായി കൊണ്ടുവന്നിരുന്നതും കൊണ്ടുപോയിരുന്നതും പ്രഭാകരനായിരുന്നു.

പല തവണ ഓട്ടം പോയതിലൂടെ വിഷ്ണുപ്രിയയ്ക്ക് പ്രഭാകരനുമായി അടുപ്പം ഉണ്ടാകുകയായിരുന്നു. മകളുടെ പ്രണയത്തെ എതിര്‍ത്തിരുന്ന സൂര്യനാരായണന്‍ ഇക്കാര്യത്തില്‍ മകള്‍ക്ക് ശക്തമായ താക്കീത് നല്‍കിയിരുന്നെങ്കിലും ഇരുവരും അതിനെ അവഗണിച്ചും പ്രണയം തുടര്‍ന്നതോടെയാണ് പ്രഭാകരനെ കൊല്ലാന്‍ സൂര്യനാരായണന്‍ ക്വട്ടേഷന്‍ കൊടുക്കാന്‍ തീരുമാനിച്ചതും കൊലപാതകം നടത്തിച്ചതും.