രാജാവിന്റെ മകൻ എന്നൊക്കെ ആരാധകർ ഇപ്പോഴെ സ്നേഹത്തോടെ വിളിച്ചു തുടങ്ങിയെങ്കിലും ലാളിത്യമാണ് അപ്പുവിന്റെ മുഖമുദ്രയെന്ന് അടുത്തറിയുന്നവർ പറയും. ആദിയുടെ ഷൂട്ടിങ് കാഴ്ച്ചകളെപ്പറ്റി സംവിധായകൻ ജിത്തു ജോസഫ് മനസുതുറക്കുന്നു പ്രണവ് മോഹൻലാലിനെ കുറിച്ചും , ഷൂട്ടിങ്ങു് ഇടയിൽ നടന്ന അപകടത്തെ കുറിച്ചും ജിത്തു ജോസഫ് പറയുന്നു. ഫ്രാൻസിൽ നിന്നുള്ള പ്രത്യേക സംഘമാണ് ഇത് അപ്പുവിനെ പരീശീലിപ്പിച്ചത്. മികച്ച രീതിയിൽ അപ്പു ഇത് അവതരിപ്പിക്കുകയും ചെയ്തു. സ്വന്തം സിനിമകളിൽ ഡ്യൂപ്പിനെ പരമാവധി ഒഴിവാക്കുന്നയാളാണ് മോഹൻലാൽ. എന്നാൽ ആദിയിൽ ഡ്യൂപ്പിനെ വയ്ക്കണം എന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ പ്രണവ് അതിനോട് യോജിച്ചിരുന്നില്ല. ഡ്യൂപ്പില്ലാതെ അഭിനയിക്കാനായിരുന്നു അപ്പുവിന് ആഗ്രഹം. ഫ്രാൻസിൽ നിന്നുള്ള സംഘത്തിനൊപ്പം ഒരു ഡ്യൂപ്പുമുണ്ടായിരുന്നു. പക്ഷേ ഒരൊറ്റ രംഗത്തിലൊഴികെ ബാക്കി എല്ലാ രംഗങ്ങളിലും അപ്പു ഡ്യൂപ്പില്ലാതെയാണ് അഭിനയിച്ചത്.വലിയ രണ്ടു ചാട്ടങ്ങൾ അപ്പു വളരെ തന്മയത്വത്തോടെ ചെയ്തു. ഡ്യൂപ്പിനെ ഉപയോഗിച്ചതു പോലും താരതമ്യേന എളുപ്പമുള്ള രംഗത്തിലായിരുന്നു. അപകടം പിടിച്ച രംഗങ്ങൾ അപ്പു അനായാസം കൈകാര്യം ചെയ്തു. അപ്പുവിന് അപകടം പറ്റി എന്നറിഞ്ഞപ്പോൾ ഞാനാകെ വല്ലാണ്ടായി. ഒരു ഗ്ലാസ് പൊട്ടിക്കുന്ന സീൻ എടുത്തപ്പോഴാണ് സംഭവം. ഷോട്ട് എടുത്തതിനു ശേഷം ഗ്ലൗസ് ഉൗരി നോക്കിയപ്പോൾ കൈ നന്നായി മുറിഞ്ഞിരുന്നു. ഞാൻ ആശുപത്രിയിൽ പോയി വരാമെന്നു പറഞ്ഞ് അപ്പു പോയി.പക്ഷേ ഞാൻ അപ്പോഴും ലാലേട്ടനോട് എന്തു പറയുമെന്ന ആശങ്കയിലായിരുന്നു. പിന്നീട് കുറച്ചു കഴിഞ്ഞാണ് നേരെ ചിന്തിക്കാനും പ്രവർത്തിക്കാനും പോലും സാധിച്ചത്. ഒരു ഓൺലൈൻ മാധ്യമത്തിനു കൊടുത്ത ഇന്റർവ്യൂവിലാണ് ജിത്തു ഇത് പറഞ്ഞത്.
Leave a Reply