ലണ്ടൻ മേയറും ഡൊണാൾഡ് ട്രംപും തമ്മിലുള്ള പോരിന് ഉടനെയൊന്നും അന്ത്യം ഉണ്ടാവില്ല എന്ന സൂചനയാണ് പ്രസിഡണ്ടിനെ ആറടി മൂന്ന് വയസുകാരൻ കുട്ടി എന്ന് വിശേഷിപ്പിച്ചതിലൂടെ വീണ്ടും തെളിയുന്നത്.
രണ്ടുപേരും തമ്മിലുള്ള വാക്പോരിന്റെ ഏറ്റവും പുതിയ അധ്യായമാണ് ഇന്നലെ തുറന്നത്. മുൻപ് അദ്ദേഹം യുകെയിൽ സന്ദർശനത്തിന് എത്തുന്നതിനു തൊട്ടുമുൻപ് ‘കരിങ്കല്ല് പോലെ തണുത്ത പരാജയം ‘എന്ന് ഖാനെ വിശേഷിപ്പിക്കുകയും അദ്ദേഹത്തിന്റെ ഉയരത്തെ പരിഹസിക്കുകയും ഒരു ട്വീറ്റിൽ ഖാന്റെ പേര് തെറ്റി ഉച്ചരിക്കുകയും ചെയ്തിരുന്നു. ഏറ്റവും അടുത്തായി അമേരിക്കൻ പ്രസിഡന്റ് ‘ ദുരന്തം’ എന്നും, ലണ്ടൻ നഗരത്തെ നശിപ്പിക്കുന്ന നേതാവ് എന്നും ഖാനെ പരിഹസിച്ചു ട്വീറ്റ് ചെയ്തിരുന്നു. തലസ്ഥാനത്ത് വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ റെക്കോർഡ് ചൂണ്ടിക്കാണിച്ചായിരുന്നു ഇത്.
വെസ്റ്റ്മിനിസ്റ്റർ ഹാളിൽ നടന്ന ഒരു വിദ്യാഭ്യാസ ചടങ്ങിൽ ഒരു മുറി നിറയെ അധ്യാപകരുമായുള്ള കൂടിക്കാഴ്ചയിലാണ് ഖാൻ തന്റെ മൊബൈൽ ഫോൺ ഓഫ് ആണോ എന്ന് നോക്കട്ടെ എന്ന തമാശ പൊട്ടിച്ചത്. ആരുടെയെങ്കിലും ഫോൺ ഓൺ ആണെങ്കിൽ ആരെങ്കിലും എന്നെക്കുറിച്ച് ട്വീറ്റ് ചെയ്യുകയാണെങ്കിൽ അറിയിക്കാമോ? പ്രത്യേകിച്ചും വൈറ്റ്ഹൗസിലെ ആറടി മൂന്നു കാരൻ കുട്ടി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരാമർശം ഹാളിൽ കൂട്ട ചിരിക്കും അഭിപ്രായ പ്രകടനങ്ങൾക്കും കാരണമായി.
ട്രംപുമായുള്ള വാക്പോരിൽ ഖാൻ ട്രംപിനെ റേസിസ്റ്റ് കളുടെ പോസ്റ്റർ ബോയ് എന്ന് വിമർശിച്ചിരുന്നു. പ്രസിഡന്റ് സ്വയം മുഴുകി പൊങ്ങച്ചം പറഞ്ഞു കഴിയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാൽ ടോറി നേതാവ് ജറമി ഹണ്ട് പറയുന്നത് താൻ ട്രംപിന്റെ ഖാന് എതിരെയുള്ള ട്വിറ്റർ ആക്രമണത്തിൽ 150% ട്രംപിന് ഒപ്പം ആണെന്നാണ്.
Leave a Reply