അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍ അണിയറ പ്രവര്‍ത്തകര്‍ സഹ സംവിധായകനെ പറ്റിച്ച് കാറും പണവും തട്ടിയെടുത്തതായി സഹസംവിധായകന്‍ ഹരിയുടെ പരാതി. സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി യുവാവ് രംഗത്തെത്തിയിട്ടുണ്ട്.
യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഹായ് ഫ്രണ്ട്‌സ്,
സാധാരണ ഞാന്‍ എന്റെ വ്യക്തിപരമായ പ്രശ്നങ്ങള്‍ ഇതുപോലെയുള്ള സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറില്ല. പക്ഷെ ഈ കാര്യങ്ങള്‍ എല്ലാവരും അറിയണമെന്ന് എനിക്കും തോന്നി അപ്പോള്‍ ഞാന്‍ പറഞ്ഞു വരുന്നത് അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍ എന്ന സിനിമയുടെ നിര്‍മ്മാതാവില്‍ നിന്നും എനിക്ക് നേരിടേണ്ടിവന്ന ഒരു ചതിയെക്കുറിച്ചാണ്. പലരും പറഞ്ഞു കേട്ടിട്ടുണ്ട്. സിനിമ മേഖലയിലെ ചതികളെ കുറിച്ച്. അപ്പോഴൊന്നും എനിക്ക് തോന്നിയിട്ടില്ല, നാളെ ഞാനും ഇങ്ങനെയൊരു ചതിയില്‍ പോയി വീഴുമെന്ന്.
ഇനി ഞാന്‍ കാര്യത്തിലേക്ക് കടക്കാം. 2017 മാര്‍ച്ചില്‍ ആണ് ഞാന്‍ വീണ്ടും ജോയിന്‍ ചെയ്യുന്നത്. സെക്കന്റ് ഷെഡ്യൂള്‍ കഴിഞ്ഞു ഞാന്‍ കുറേക്കാലം വീട്ടില്‍ ആയിരുന്നു. മാര്‍ച്ചില്‍ വീണ്ടും ജോയിന്‍ ചെയ്യുന്ന സമയത്ത് ഞാന്‍ എന്റെ പുതിയ കാറും കൊണ്ടാണ് വന്നത്. ഈ കാറു കൂടി നമ്മുടെ വര്‍ക്കിന് തരുമോയെന്നു ചോദിച്ചപ്പോള്‍ ഞാന്‍ എതിരൊന്നും പറഞ്ഞില്ല. അങ്ങനെ വണ്ടിയും ഡ്രൈവറും അടക്കം 39000 ഒരു മാസത്തേക്ക് വാടക പറഞ്ഞുറപ്പിച്ചു വണ്ടിയും ഓടാന്‍ തുടങ്ങി. നിര്‍ഭാഗ്യവശാല്‍ ഞാന്‍ അറിഞ്ഞിരുന്നില്ല ഇതിനു പുറകിലുള്ള ചതിയെക്കുറിച്ച്.
ആദ്യ മാസം വണ്ടിയുടെ വാടക ചോദിച്ചപ്പോള്‍ ഈ മാസം തരാന്‍ ഇല്ല സിനിമ അടുത്ത മാസം റിലീസ് ചെയ്യും അപ്പോഴേക്കും പൈസ തരാമെന്നും പറഞ്ഞു. വല്യ താല്പര്യമില്ലെങ്കിലും മനസ്സില്ലാ മനസ്സോടെ ഞാനതിന് സമ്മതിച്ചു. കാരണം ഒരു നിര്‍മാതാവിന്റെ അവസ്ഥ എനിക്കും ആ സമയത്തു മനസ്സിലാകുമായിരുന്നു. പക്ഷെ പിന്നീട് സംഭവിച്ചത് വളരെ അപ്രതീക്ഷിതമായ കാര്യങ്ങള്‍ ആയിരുന്നു. ഒരു ദിവസം ഡിസ്ട്രിബ്യൂഷന്‍ ഏജന്റിനെ കാണാന്‍ എന്ന് പറഞ്ഞു വണ്ടിയും കൊണ്ട് പോയ ആള്‍ രാത്രിയായിട്ടും വരുന്നത് കാണുന്നില്ല. ആ സമയത്തു ഞാന്‍ അങ്ങോട്ടു വിളിച്ചപ്പോള്‍ കോട്ടയത്താണുള്ളതെന്നും നാളെ തിരിച്ചു വരുമെന്നും പറഞ്ഞു. പക്ഷെ പിന്നീടുള്ള ദിവസങ്ങളില്‍ ഇദ്ദേഹത്തെയും കൂടെയുണ്ടായിരുന്നവരെയും കാണാതാവുകയും ഫോണില്‍ പോലും വിളിച്ചാല്‍ കിട്ടാത്ത അവസ്ഥയും ആയി. ആകെ മൊത്തം പേടിച്ച ഞാന്‍ ഇതിന്റെ മറ്റുള്ള ആള്‍ക്കാരെ വിവരം അറിയിക്കുകയും എന്റെ കാറും തരാനുള്ള പൈസയും എത്രയും വേഗം തിരിച്ചു തരണമെന്നും പറഞ്ഞു.
പക്ഷെ അവര്‍ എന്നെ താല്‍ക്കാലികമായി സമാധാനപ്പെടുത്താന്‍ പറഞ്ഞു അവര്‍ ഒരു പൈസ വാങ്ങാന്‍ പോയതാണെന്നും പൈസ കിട്ടിയാല്‍ ഹരിയുടെ വണ്ടിയും പൈസയും തരുമെന്നും പറഞ്ഞു. ഇങ്ങെനെ 25 ദിവസം കഴിഞ്ഞിട്ടും വണ്ടിയും പൈസയും എതിക്കാത്തതിനെ തുടര്‍ന്ന് നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതോടെ അവര്‍ എനിക്ക് താല്‍ക്കാലികമായി 5000 രൂപയും വണ്ടിയും തിരിച്ചേല്‍പിച്ചു ബാക്കി പൈസ അടുത്ത ദിവസം തരാമെന്നും ഇപ്പോഴത്തെ വര്‍ക്ക് കഴിഞ്ഞു, ഇനി വേണമെങ്കില്‍ ഒന്നു നാട്ടില്‍ പോയി വന്നോ എന്നും പറഞ്ഞു.
പറഞ്ഞ പ്രകാരം ഞാന്‍ പോയതിന്റെ അടുത്ത ദിവസം എനിക്ക് അക്കൗണ്ടിലേക്ക് ഒരു 10000 രൂപ കൂടി തന്നു. പക്ഷേ ഇതില്‍ മറ്റൊരു ചതി ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു. അതു എനിക്ക് ആ സമയത്തു ശ്രദ്ധിക്കാന്‍ പറ്റിയില്ല. എന്റെ വണ്ടിയുടെ പേപ്പറും പിന്നെ എന്റേതായിട്ടുള്ള എല്ലാ ഡോക്യൂമെന്റസും(പാസ്പോര്‍ട് ആധാര്‍ ഐഡന്റിറ്റി കാര്‍ഡ് രണ്ടു നാഷണല്‍ ബാങ്കുകളുടെ പാസ്ബുക്കും ചെക്ക് ബുക്കും അങ്ങനെ എനിക്ക് വേണ്ടപ്പെട്ട രേഖകള്‍) കാണാനില്ല. എന്റെ ഓര്‍മയില്‍ ഈ സാധനങ്ങളൊക്കെ ഞാന്‍ വണ്ടിയുടെ ഡാഷില്‍ സൂക്ഷിച്ചിരുന്നതാണ്. ഉടനെ തന്നെ ഞാന്‍ ബിനോയ്(പ്രൊഡ്യൂസര്‍) വിളിച്ചു ചോദിച്ചു. അദ്ദേഹം എന്നത്തേക്കെയോ പറഞ്ഞു ഒഴിഞ്ഞുമാറി അവസാനം എന്നോട് പറഞ്ഞു ഹരി ഒന്നു കൂടെ കൊച്ചിയിലേക്ക് വാ ഇവിടെ ഇപ്പോള്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആളില്ല വരുമ്പോള്‍ നമുക്ക് പോയ ഡോക്യൂമെന്റ്‌സും അന്വേഷിക്കാം.
അങ്ങനെ ഞാന്‍ വീണ്ടും ആ കാറും കൊണ്ട് എറണാകുളത്തു എത്തി. അവിടുന്നാണ് എനിക്ക് സംഭവത്തിന്റെ സത്യാവസ്ഥകള്‍ മനസ്സിലാകുന്നത്. 8 ലക്ഷം രൂപ കൊടുക്കാനുള്ള ഒരാള്‍ക്ക് പൈസ കൊടുക്കുന്നവരെ എന്റെ ഡോക്യൂമെന്റ്‌സ് അയാള്‍ക്ക് പണയം വെച്ചതാണെന്ന്. ഞാന്‍ വീണ്ടും ഇതു പ്രശ്നമാക്കി. ആ സമയത്തു ബിനോയ് എന്റെ കാലില്‍ വീണു പറഞ്ഞു ഹരി ഇതു പ്രശ്നമാക്കരുത്. പ്രശ്നമായാല്‍ സിനിമ ഇറങ്ങൂല ഞാന്‍ രണ്ടു ദിവസമേ കൊണ്ട് ഹരിയുടെ ബാലന്‍സ് പൈസയും ഡോക്യൂമെന്റ്‌സും വാങ്ങിത്തരാം. ഇപ്പോള്‍ ഹരി എന്റെ കൂടെ ഒരു കാറും കൊണ്ട് മൈസൂര്‍ വാ. തിരിച്ചു വന്നാല്‍ ഉടന്‍ ആ പൈസയും ഡോക്യൂമെന്റ്‌സും തരാമെന്നുള്ള ഉറപ്പിമ്മേല്‍ ഒരു കാറും കൊണ്ട് ഞാനും ബിനോയ്‌യും മൈസൂരില്‍ എത്തുകയും ആ കാര്‍ അവിടെയുള്ള ഒരു പ്രൈവറ്റ് ഫൈനാന്‍ഷ്യര്‍ക്ക് കൈമാറുകയും ചെയ്തു.
അതിനു ശേഷം അവിടെ നില്‍ക്കാതെ നേരെ ബസ് മാര്‍ഗം ബാംഗ്ലൂര്‍ എത്തുകയും ഒരാഴ്ച അവിടെ താമസിച്ച് അതിനു ശേഷം വീണ്ടും ബസ് മാര്‍ഗം കോഴിക്കോട് വഴി എറണാകുളത്ത് തിരിച്ചെത്തുകയും ചെയ്തു. ഞാന്‍ പൈസ ചോദിച്ചു. ഇന്നൊരു ട്രിപ്പുണ്ട്. ചെന്നൈക്ക് എന്നു പറഞ്ഞു ഞാന്‍ എന്റെ കാര്‍ ചോദിച്ചപ്പോള്‍ അതു ഒറ്റയം പോയിരിക്കുകയാണെന്നും നമുക്ക് വേറെയൊരു വണ്ടിയും കൊണ്ടാണ് പോകണ്ടതെന്നും പറഞ്ഞു. അങ്ങനെ ഏകദേശം ഒരു മാസത്തോളം എന്നെയും കൊണ്ട് ബാംഗ്ലൂര്‍ ചെന്നൈ മൈസൂര്‍ എന്നീ സ്ഥലങ്ങളില്‍ താമസിക്കുകയും തിരിച്ചു എറണാകുളത്തു എത്തിയപ്പോള്‍ ആണ് ഞാന്‍ അറിയുന്നത് എന്റെ വണ്ടിയും ഡോക്യൂമെന്റ്സുമൊക്കെ പണയത്തിലാണെന്നും എനിക്ക് പൈസയോ വണ്ടിയോ തിരിച്ചു തരാന്‍ ടിയാനു യാതൊരു താത്പര്യവുമില്ലായെന്നും.
അതിനു ശേഷം ബിനോയ് ഒളിവില്‍ പോകുകയും പിന്നീട് വിളിച്ചാല്‍ കിട്ടാത്ത അവസ്ഥയും ആയി. എന്തു ചെയ്യണമെന്നു മനസ്സിലാകാത്ത അവസ്ഥയില്‍ ഞാന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അവിടുന്നു കാര്യമായ ഒരു ഇടപെടല്‍ ഉണ്ടായില്ലെന്നത് വേദനയോടെ കണ്ടു നില്‍ക്കാനേ എനിക്ക് പറ്റിയുള്ളു. പക്ഷെ ഞാന്‍ വിട്ടു കൊടുക്കാന്‍ തയ്യാറായില്ല. ഒരുപാട് പരിശ്രമത്തിനുശേഷം എന്റെ വണ്ടിയും ഡോക്യൂമെന്റസും ഞാന്‍ തിരിച്ചു പിടിച്ചു. പക്ഷെ ഈ കാലയളവില്‍ എനിക്ക് വലിയ സാമ്പത്തിക ബാധ്യതയും വന്നു. 6 മാസത്തെ ലോണ്‍ പെന്‍ഡിങ്ങായി. കാര്‍ ജപ്തിപോകും എന്ന അവസ്ഥയായി. കാറിനും മൊത്തം 25000 രൂപയുടെ മെയിന്റനന്‍സ് ഉണ്ടായിരുന്നു. എല്ലാം റെഡി ആക്കി തരാം എന്ന വാക്കുമായി എന്നെയും എന്റെ കുടുംബത്തെയും ഒരു വലിയ സാമ്പത്തിക ബാധ്യത വരുത്തിയിട്ടു.
ആള്‍ വീണ്ടും മുങ്ങിയിരിക്കുകയാണ്. ഏകദേശം 3 ലക്ഷം രൂപ ഇദ്ദേഹം എനിക്ക് തരാനുണ്ട. ആഗ്രഹിച്ചു വാങ്ങിയ കാര്‍ ഇപ്പോള്‍ ജപ്തി നടപടികള്‍ നേരിട്ടോണ്ടിരിക്കുന്നു. എന്തു ചെയ്യണം എന്നറിയാതെ ആത്മഹത്യയുടെ വക്കിലാണ് ഇപ്പോള്‍ ഞാന്‍ …
Leave a Reply