ന്യൂഡൽഹി: ഡൽഹി കലാപത്തിൽ ആരോപണവിധേയനായ എഎപി കൗണ്‍സിലർ താഹിർ ഹുസൈന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിക്കു പുറത്ത് അഭിഭാഷകരുടെ ജയ് ശ്രീറാം വിളികൾ. ഡൽഹിയിലെ ജില്ലാ കോടതിക്കു മുന്നിലാണ് അസാധാരണ സംഭവങ്ങൾ അരങ്ങേറിയത്.
ബുധനാഴ്ചയാണ് സെഷൻസ് കോടതി ജഡ്ജി സുധീർ കുമാർ ജെയ്ൻ താഹിർ ഹുസൈന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്. ജാമ്യഹർജി പരിഗണിച്ച കോടതി കേസ് ഡയറി ഹാജരാക്കാൻ പോലീസിനു നിർദേശം നൽകി. കേസ് വ്യാഴാഴ്ച ഉച്ചയ്ക്കു പരിഗണിക്കാൻ മാറ്റിവയ്ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഒരു വിഭാഗം അഭിഭാഷകർ ജയ് ശ്രീറാം വിളിച്ചത്.
താഹിർ ഹുസൈനെതിരെ കൊലക്കുറ്റത്തിനാണു പോലീസ് കേസെടുത്തിരിക്കുന്നത്. ഐബി ഉദ്യോഗസ്ഥന്റെ മരണവുമായി ബന്ധപ്പെട്ടാണ് കേസ്. ആം ആദ്മിപാർട്ടി താഹിർ ഹുസൈനെ സസ്പെൻഡ് ചെയ്തിരുന്നു. താഹിർ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
Leave a Reply