അഫ്ഗാനിസ്ഥാനിൽ മാധ്യമപ്രവർത്തകയും പാർലമെന്റിലെ സാംസ്കാരിക ഉപദേഷ്ടാവുമായ മിന മംഗൽ വെടിയേറ്റു മരിച്ചു. ശനിയാഴ്ച രാവിലെ അജ്ഞാതന്റെ വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച്ച ജോലിക്കായി വീട്ടില്‍ നിന്നും പോവുമ്പോഴാണ് അക്രമം നടന്നത്. കാബൂളിന്റെ കിഴക്കൻ മേഖലയിലായിരുന്നു സംഭവം.
ബൈക്കിലെത്തിയ രണ്ട് പേരാണ് വെടിവെച്ചതെന്ന് അക്രമം നടന്ന സ്ഥലത്തിന് സമീപമുളള കടയിലെ ജീവനക്കാരന് മൊഴി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തക അപ്പോള്‍ കാറിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. ആദ്യം ആകാശത്തേക്ക് വെടിവെച്ച അക്രമി ആളുകളെ വിരട്ടി. പിന്നീടാണ് മംഗളിന്റെ നെഞ്ചിലേക്ക് രണ്ട് തവണ വെടിയുതിര്‍ത്തത്.
അക്രമികള്‍ ഉടന്‍ തന്നെ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. അക്രമത്തില്‍ ആരും ഇതുവരെ ഉത്തരവദിത്തം ഏറ്റെടുത്തിട്ടില്ല. നടന്നത് ഭീകരാക്രമണമാണോ വ്യക്തിവൈരാഗ്യത്തിന്റെ പേരിലുളള അക്രമമാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
മൂന്നു പ്രദേശിക ചാനലുകളിൽ വാർത്താ അവതാരകയായി ശ്രദ്ധനേടിയിരുന്നു മംഗൽ. ഈ വര്‍ഷം അഫ്ഗാനിൽ 15 മാധ്യമപ്രവർത്തകരാണ് വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.
Leave a Reply