ന്യൂസ് ഡെസ്ക്, മലയാളം യുകെ

റീഫോം യുകെ നേതാവായ നൈജൽ ഫാരേജിനെ കൊല്ലുമെന്ന് ടിക്‌ടോക്കിൽ ഭീഷണി മുഴക്കിയ അഫ്ഗാൻ സ്വദേശി ഫായസ് ഖാനെ (യഥാർത്ഥ പേര് ഫായസ് ഹുസൈനി എന്നാണ് കരുതുന്നത്) അഞ്ച് വർഷത്തെ തടവിന് ശിക്ഷിച്ചു. കഴിഞ്ഞ ഒക്ടോബറിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അദ്ദേഹം ഭീഷണി മുഴക്കിയത്. ഫാരേജും ഹൈക്കോടതി ജഡ്ജിയും ആ വീഡിയോയെ “വളരെ ഭീതിജനകമായത്” എന്ന് വിശേഷിപ്പിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സൗത്‌വർക്ക് ക്രൗൺ കോടതിയിൽ ശിക്ഷ വിധിക്കപ്പെട്ടപ്പോൾ ഫാരേജ് വ്യക്തിപരമായി ഹാജരായിരുന്നു. വിധി പ്രഖ്യാപനത്തിനുശേഷം സെല്ലിലേക്ക് കൊണ്ടുപോകുമ്പോൾ ഖാൻ ഫാരേജിനോട് ആക്രോശിക്കുകയും, നിങ്ങൾ എന്നെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിക്കുകയും ചെയ്തു. ഇയാൾ നേരത്തെ യുകെയിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച കുറ്റം സമ്മതിച്ചിരുന്നതായും, കഴിഞ്ഞ ആഴ്ച വിചാരണയ്ക്കൊടുവിൽ കൊലപാതക ഭീഷണി കുറ്റത്തിൽ കുറ്റക്കാരനായി കണ്ടെത്തിയതായും കോടതി വ്യക്തമാക്കി.

ഫാരേജ് പോസ്റ്റ് ചെയ്ത “ദ ജേർണി ഓഫ് ആൻ ഇലീഗൽ മൈഗ്രന്റ്” എന്ന യൂട്യൂബ് വീഡിയോയ്ക്ക് പ്രതികാരമായി ഖാൻ ഭീഷണിയോടു കൂടിയ ടിക്‌ടോക്ക് വീഡിയോ പോസ്റ്റ് ചെയ്തതാണെന്നാണ് പ്രോസിക്യൂഷൻ വ്യക്തമാക്കിയത് . അതിൽ അദ്ദേഹം തോക്കിന്റെ ആകൃതിയിലുള്ള കൈ ചലനങ്ങൾ കാട്ടുന്നതും ആക്രോശിക്കുന്നതും വ്യക്തമായി കാണാം . സ്വീഡനിൽ ഖാനെതിരെ ക്രിമിനൽ രേഖകളും ആറുമാസത്തെ ശിക്ഷാവിധിയും നിലവിലുണ്ടെന്ന് കോടതി കണ്ടെത്തി. ഖാന്റെ അഭിഭാഷകൻ ഫാരേജിനോട് ഖാന്റെ പേരിൽ ക്ഷമ ചോദിക്കുകയും ചെയ്തു.