തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 17 മുതൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണു സ്കൂളുകൾ തുറക്കാൻ ധാരണയായത്.
മാർച്ച് 17 മുതൽ 30 വരെ പരീക്ഷകൾ നടത്താനാണു തീരുമാനം. കോവിഡ് മാനദണ്ഡം അനുസരിച്ചാകും പരീക്ഷ നടത്തുക. ജനുവരി ഒന്നു മുതൽ സംസ്ഥാനത്തു ഭാഗികമായി സ്കൂളുകൾ പ്രവർത്തിച്ചു തുടങ്ങും. എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർഥികൾക്കു സ്കൂളിലെത്താം. ജനുവരി ഒന്നു മുതൽ പ്രാക്ടിക്കൽ ക്ലാസുകൾ ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി.
ഒന്‍പത് വരെയുള്ള ക്ലാസുകളുടെ കാര്യത്തിലും പ്ലസ് വണ്‍ ക്ലാസുകളുടെ കാര്യം പിന്നീടു തീരുമാനിക്കും. അതേസമയം, ഒന്നു മുതൽ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഇത്തവണ പൊതു പരീക്ഷയുണ്ടാകില്ലെന്നാണു സൂചന. ഇവരെ എല്ലാവരെയും പാസാക്കിയേക്കും.
ജനുവരി ഒന്നുമുതൽ സംസ്ഥാനത്തെ കോളജുകൾ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. അവസാന വർഷ ബിരുദ ക്ലാസുകളാണ് നിലവിൽ ആരംഭിക്കുക. പകുതി വീതം വിദ്യാർത്ഥികളെ വച്ചാകും ക്ലാസ് നടത്തുക എന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം.
Leave a Reply