മൃഗശാല കാണാനിറങ്ങിയ യുവ ദമ്പതികളുടെ യാത്ര അന്ത്യയാത്രയായി. അഭിഷേക് ആലുവാലിയ(25)യും ഭാര്യ അഞ്ജലിയുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണപ്പെട്ടത്.

തിങ്കളാഴ്ച ഡൽഹിയിലുള്ള മൃഗശാല സന്ദർശിക്കാനിറങ്ങിയതായിരുന്നു അഭിഷേകും ഭാര്യ അഞ്ജലിയും. മൃഗശാലയിലെത്തിയ അഭിഷേകിന് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടു. അഞ്ജലി ഉടൻ സുഹൃത്തുക്കളേയും ബന്ധുക്കളേയും വിവരം അറിയിക്കുകയും അഭിഷേകിനെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നീട് സഫ്ദർജംഗ് ആശുപത്രിയിലേക്കും മാറ്റി. പക്ഷേ രക്ഷിക്കാനായില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുടർന്ന് അഭിഷേകിന്റെ മൃതദേഹം ഇവരുടെ ഫ്ളാറ്റായ ആൽകോൺ അപ്പാർട്ട്‌മെന്റിൽ എത്തിച്ചു. അഭിഷേകിന്റെ ചേതനയറ്റ ശരീരം കണ്ട് മനംനൊന്ത അഞ്ജലി ഫ്‌ളാറ്റിന്റെ ഏഴാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഉടൻ തന്നെ അഞ്ജലിയെ മാക്‌സ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2023 നവംബർ 30നാണ് അഭിഷേകും അഞ്ജലിയും വിവാഹിതരായത്.