വൈത്തിരി പൊഴുതന പാറത്തോട് മുട്ടപ്പള്ളി രാജേഷിന്റെ ഭാര്യ ടിന്റുമോള്‍(24) മകള്‍ അബ്രിയാന(4) എന്നിവരെ കണ്ടെത്താനുള്ള പൊലീസ് ശ്രമവും എങ്ങുമെത്തുന്നില്ല. സര്‍വ്വത്ര ആശയക്കുഴപ്പമാണ് ഈ കേസില്‍ ഉള്ളത്. ചൊവ്വാഴ്ച മുക്കം അഗസ്ത്യന്മുഴി ഫോണ്‍ ടവര്‍ ലൊക്കേഷനില്‍ ഇവര്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

അന്വേഷണത്തില്‍ ഇവിടുത്തെ സ്വകാര്യ ആശുപത്രിയില്‍ അബ്രിയാനക്ക് ചികില്‍സ തേടിയതായി കണ്ടെത്തി. ഇവിടെ നിന്ന് ആരുടെയൊ ബൈക്കില്‍ കയറി പോകുന്നതായാണു സിസിടിവി ദൃശ്യത്തിലുള്ളത്. പിന്നീട് യാതൊരു വിവരവുമില്ല.

ടിന്റു മോളേയും മകളേയും തിങ്കളാഴ്ച മുതലാണ് കാണാതായത്. മകള്‍ക്കു മരുന്നു വാങ്ങാന്‍ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്കു പോയതായിരുന്നു. അതിന് ശേഷം തിരികെ എത്തിയില്ലെന്നു ടിന്റുമോളുടെ പിതാവ് വക്കച്ചന്‍ വൈത്തിരി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.