കാമുകിയുടെ വിവാഹം നിശ്ചയിച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. ഫെയ്സ്ബുക്ക് ലൈവിൽ വന്നാണ് യുവാവ് ജീവനൊടുക്കിയത്. ആഗ്രയിലെ അഛ്നെര എന്ന സ്ഥലത്താണ് സംഭവം. റായ്ഭ ഗ്രാമത്തിലെ ക്ഷേത്രത്തിലാണ് ശ്യാം സികർവാർ എന്ന യുവാവ് ജീവനൊടുക്കിയത്. 22 വയസ്സാണ് ശ്യാമിന്റെ പ്രായം. ശ്യാമിന്റെ കാമുകിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിൽ മനംനൊന്താണ് ആത്മഹത്യ എന്നാണ് ശ്യാമിന്റെ ആത്മഹത്യാക്കുറിപ്പിൽ നിന്ന് വ്യക്തമാകുന്നത്.

അവളെ എനിക്ക് വല്ലാതെ മിസ് ചെയ്യുന്നു. അവൾ മറ്റൊരാളുടേതാകുന്നത് കണ്ട് എനിക്ക് ഇവിടെ ജീവിക്കാനാകില്ല. അവളെ നഷ്ടപ്പെടുന്നതിന്റെ വിഷമം എന്നെ വല്ലാതെ സമ്മർദ്ദത്തിലാക്കി. അക്കാരണത്താൽ തന്നെ എന്റെ ജോലി സ്ഥലത്ത് വച്ച് എനിക്കൊരു അപകടം ഉണ്ടാകുകയും ജോലി നഷ്ടപ്പെടുകയും ചെയ്തു. ആത്മഹത്യാക്കുറിപ്പിൽ ശ്യാം പറഞ്ഞിരിക്കുന്ന വാചകങ്ങളാണിത്.നാലു പേജുള്ള ആത്മഹത്യക്കുറിപ്പാണ് പൊലീസ് കണ്ടെടുത്തത്.
ഗുരുഗ്രാമിലെ ഒരു ഫാക്ടറിയിലാണ് ശ്യാം ജോലി ചെയ്തിരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗ്രാമത്തിലെ ക്ഷേത്രത്തിനകത്ത് തൂങ്ങിയ നിലയിൻ മൃതദേഹം കണ്ടത് നാട്ടുകാരാണ്. ജോലി നഷ്ടപ്പെട്ടതും സ്നേഹിക്കുന്ന പെൺകുട്ടി മറ്റൊരാളെ വിവാഹം ചെയ്യുന്നതും സഹിക്കാൻ വയ്യാതെയാണ് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പൊലീസ് ഓഫീസർ വ്യക്തമാക്കുന്നു.

ഫെയ്സ്ബുക്കിലെ ലൈവ് ആത്മഹത്യ വിഡിയോയിൽ ശ്യാം മാതാപിതാക്കളോടും സഹോദരന്മാരോടും തന്നോട് ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നുണ്ട്. തന്റെ മരണത്തിൽ ആരും ഉത്തരവാദികളല്ലെന്നും പൊലീസ് ആരെയും കുറ്റവാളികളാക്കരുതെന്നും വിഡിയോയിൽ പറയുന്നു. കുറിപ്പിൽ മരണശേഷം തന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.