ഫാ.ബിജു കുന്നയ്ക്കാട്ട്

പരിശുദ്ധ കന്യകാ മറിയത്തിന്റേയും ഭാരത സഭയില്‍ നിന്നുള്ള വിശുദ്ധരായ അല്‍ഫോന്‍സാമ്മയുടേയും ചാവറ പിതാവിന്റേയും എവുപ്രാസ്യമ്മയുടേയും മദര്‍തെരേസയുടേയും വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണിമരിയയുടേയും സംയുക്ത തിരുനാള്‍ ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാര്‍ രൂപത പ്രശസ്ത മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ എയില്‍സ്‌ഫോര്‍ഡില്‍ വച്ച് മെയ് 27ന്നടത്തുന്നു. ഇംഗ്ലണ്ടിന്റെ ആരാമം എന്നറിയപ്പെടുന്ന കെന്റിലെ പ്രശസ്തമായ ഈ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ അനേകായിരങ്ങളാണ് മാധ്യസ്ഥം തേടിവരുന്നത്. കഴിഞ്ഞ കുറേവര്‍ഷങ്ങളായി ലണ്ടനിലെ സീറോമലബാര്‍ സഭാ സമൂഹം നടത്തിവന്നിരുന്ന തിരുനാളാണ് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പ്രധാനപ്പെട്ട ഒരു തീര്‍ത്ഥാടനമായി ഇപ്പോള്‍ മാറിയിരിക്കുന്നത്.

ഉച്ചയ്ക് 12 മണിയ്ക്ക് ജപമാലാരാമത്തിലൂടെയുള്ള ജപമാല പ്രദക്ഷിണത്തോടെ തിരുനാളിനു തുടക്കമാകും. തുടര്‍ന്ന് 2മണിക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അദ്ധ്യക്ഷന്‍ മാര്‍ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയും ലദീഞ്ഞും പ്രദക്ഷിണവും നടത്തപ്പെടും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കര്‍മ്മലീത്താ സഭാംഗമായിരുന്ന വിശുദ്ധ സൈമണ്‍ സ്റ്റോക്ക് പിതാവ് ഈ പ്രയറിയിലാണ് അക്കാലത്ത് ജീവിച്ചിരുന്നത്. 1251-ല്‍ നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ഇവിടെവച്ചാണ് വിശുദ്ധ സൈമണ്‍ സ്റ്റോക്ക് പിതാവിന് മാതാവ് ദര്‍ശനത്തിലൂടെ വെന്തിങ്ങ നല്‍കിയതെന്ന് വിശ്വസിക്കപ്പെടുന്നു. വെന്തിങ്ങ ധരിക്കുന്ന ഏവര്‍ക്കും മാതാവിന്റെ പ്രത്യേകമായ സംരക്ഷണവും രോഗപീഡകളില്‍ നിന്നും ആപത്തുകളില്‍നിന്നും ഉണ്ടായിരിക്കുമെന്ന സന്ദേശവും അദ്ദേഹത്തിനു ലഭിച്ചു. കര്‍മ്മലീത്താസഭയുടെ പ്രിയോര്‍ ജനറാളായിരുന്നു അന്ന് വിശുദ്ധ സൈമണ്‍ സ്റ്റോക്ക് പിതാവ്. അന്ന് മുതല്‍ക്കാണ് കര്‍മ്മലീത്താ സന്യാസികള്‍ വെന്തിങ്ങ അഥവാ സ്‌കാപുലര്‍ ധരിക്കുവാന്‍ആരംഭിച്ചത്.

അനേകായിരങ്ങള്‍ക്ക് ആശ്വാസവും സന്തോഷവും സാന്ത്വനവും പകരുന്ന ദൈവാനുഗ്രഹത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ ഈ പുണ്യഭൂമിലേക്കും തിരുനാളിലേയ്ക്കും ഏവരേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി റവ. ഫാ ഹാന്‍സ് പുതിയാകുളങ്ങര അറിയിച്ചു.

രൂപതയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും വരുന്ന വിശ്വാസ സമൂഹത്തിനു വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. കോച്ചുകളും കാറുകളും പാര്‍ക്ക് ചെയ്യുന്നതിനുള്ള വിപുലമായ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.