ജേക്കബിന്റെ സ്വർഗരാജ്യത്തിലൂടെ മലയാളികളുടെ മനംകവർന്ന ഐമ സെബാസ്റ്റ്യൻ വിവാഹിതയാകുന്നു. മലയാളത്തിലെ പ്രമുഖ നിർമാണ കമ്പനിയായ വീക്കെൻഡ് ബ്ലോക്ബ്‌സ്റ്റേർസിന്റെ ഉടമസ്ഥയായ സോഫിയ പോളിന്റെ മകൻ കെവിൻ പോളാണ് വരൻ. യു.എ.ഇ.യില്‍ ജനിച്ചുവളര്‍ന്ന ഐമ ദുബായ് മണിപ്പാല്‍ സര്‍വകലാശാലയിലെ എം.ബി.എ. വിദ്യാര്‍ഥിനിയാണ്. ഷാര്‍ജയിലാണ് താമസം.
കാടു പൂക്കുന്ന നേരം, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നീ ചിത്രങ്ങൾ സ്വതന്ത്രമായി നിർമ്മിക്കുകയും ബാംഗ്ലൂർ ഡെയ്‌സ് എന്ന ചിത്രത്തിൽ അൻവർ റഷീദിന്റെ നിർമാണപങ്കാളിത്തം വഹിക്കുകയും ചെയ്ത കമ്പനിയാണ്
വീക്കൻഡ് ബ്ലോക്ബ്‌സ്റ്റേർസ്. ഇരുവരുടേതും വീട്ടുകാർ തമ്മിൽ ഉറപ്പിച്ച വിവാഹമാണ്. ഡിസംബറിൽ വിവാഹനിശ്ചയം നടക്കും. അടുത്ത വർഷം ജനുവരിയിലാണ് കല്യാണം.
	
		

      
      



              
              
              




            
Leave a Reply