ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ലണ്ടൻ ഗാറ്റ്‌വിക്ക് എയർപോർട്ടിലേക്ക് കൂടുതൽ സർവീസുകൾ ഏർപ്പെടുത്താൻ ഒരുങ്ങി എയർ ഇന്ത്യ. ആഴ്ചയിൽ 12 വിമാനങ്ങളും, ഹീത്രൂ എയർപോർട്ടിലേക്ക് 5 അധിക സർവീസുകളും വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്നാണ് എയർ ഇന്ത്യ പറയുന്നത്. പുതുതായി ആരംഭിച്ച വിമാനങ്ങൾ അമൃത്‌സർ, അഹമ്മദാബാദ്, ഗോവ, കൊച്ചി തുടങ്ങിയ നഗരങ്ങളിൽ നിന്ന് ഗാറ്റ് വിക്കിലേക്ക് ആഴ്ചയിൽ മൂന്ന് തവണ സർവീസ് നടത്തും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതനുസരിച്ച് യുകെയിലെ രണ്ടാമത്തെ വലിയ വിമാനത്താവളത്തിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന ഏക എയർലൈനാണ് ഇത്. അതേസമയം ഹീത്രു എയർപോർട്ടിലേക്ക് ആഴ്ചയിൽ അധിക സർവീസുകൾ ഉണ്ടാകുമെന്നും അധികൃതർ പറയുന്നു. ഡൽഹിയിൽ നിന്ന് ആഴ്ചയിൽ 14 മുതൽ 17 തവണയും, മുംബൈയിൽ നിന്ന് 12 മുതൽ 14 തവണയുമാണ് വിമാന സർവീസ് ലക്ഷ്യമിടുന്നത്. അന്താരാഷ്‌ട്ര വ്യോമയാന രംഗത്ത് കൂടുതൽ മേൽകൈ നേടാൻ എയർ ഇന്ത്യ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് സുപ്രധാന നീക്കങ്ങൾ.