ന്യൂഡല്‍ഹി:കടക്കെണിയിലായ എയര്‍ ഇന്ത്യയെ കേന്ദ്ര സര്‍ക്കാര്‍ വില്‍ക്കാനൊരുങ്ങുന്നു. നാല് കമ്പനികള്‍ക്കാണ് എയര്‍ ഇന്ത്യയെ വില്‍ക്കാനാലോചിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ എയര്‍ ഇന്ത്യയെയും എയര്‍ ഇന്ത്യ എക്സ്പ്രസിനെയും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ അറിയിച്ചു.

നിലവില്‍ എയര്‍ ഇന്ത്യയുടെമേല്‍ 50,000 കോടിയിലേറെ കടമുണ്ട്. ഏകദേശം 29,000 ജീവനക്കാരുള്ള സ്ഥാപനം കടക്കെണിയില്‍ നിന്ന് മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വില്‍ക്കാന്‍ ആലോചിക്കുന്നത്. നിലവിലെ തൊഴിലാളികള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിനല്‍കാനുള്ള നീക്കവും സര്‍ക്കാര്‍ നടത്തുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എയര്‍ ഇന്ത്യയിലെ ജീവനക്കാര്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിനല്‍കാനുള്ള നീക്കവും സര്‍ക്കാര്‍ നടത്തുന്നുണ്ട്. നഷ്ടത്തിലോടുന്ന കമ്പനിയുടെ ഷെയറുകള്‍ വില്‍ക്കാന്‍ കഴിഞ്ഞ വര്‍ഷം തന്നെ മന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതി അനുമതി നല്‍കിയിരുന്നു. അതേ സമയം ഓഹരികള്‍ വില്‍ക്കുന്നതിനെതിരെ പ്രതിഷേധവുമായി തൊഴിലാളിസംഘടനകള്‍ രംഗത്തുണ്ട്. എയര്‍ ഇന്ത്യയ്ക്ക് രാജ്യത്തിനകത്തും പുറത്തുമായി വന്‍ ആസ്തിയുണ്ടെന്നും അവ നിസ്സാരവിലയ്ക്ക് വിദേശ കമ്പനികള്‍ കൈക്കലാക്കുമെന്നും തൊഴിലാളി സംഘടന നേതാക്കള്‍ ആരോപിച്ചു.