ന്യൂഡല്‍ഹി: മൂന്ന് കോടി 21 ലക്ഷം രൂപ വിലവരുന്ന യു.എസ് ഡോളര്‍ നോട്ടുകള്‍ കടത്താന്‍ ശ്രമിച്ച ജെറ്റ് എയര്‍വേസ് ജീവനക്കാരി അറസ്റ്റിലായി. ഡിആര്‍ഐ ആണ് 4,80,200 യു.എസ് ഡോളര്‍ കടത്തിയതിന് ഫ്‌ളൈറ്റ് അറ്റന്‍ഡന്റിനെ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച ഹോങ്കോങ്ങിലേക്കുള്ള വിമാനത്തില്‍ പോകാനിരിക്കെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പേപ്പര്‍ ഫോയിലിനുള്ളില്‍ പൊതിഞ്ഞ നിലയിലായിരുന്നു നോട്ടുകെട്ടുകള്‍. അമിത് മല്‍ഹോത്ര എന്ന ഏജന്റ് മുഖേനയാണ് നോട്ടുകള്‍ എത്തിയതെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
വിദേശ കറന്‍സി കടത്തുന്നതിന് ഇയാള്‍ വിമാന ജീവനക്കാരെ സ്ഥിരമായി ഉപയോഗിച്ചുവന്നിരുന്നതായാണ് ഡിആര്‍ഐക്ക് ലഭിച്ചിരിക്കുന്ന സൂചന. ഡല്‍ഹിയിലെ എയര്‍ഹോസ്റ്റസുമാര്‍ മുഖേന വിദേശത്ത് ഇങ്ങനെ പണം എത്തിച്ചിരുന്നതായാണ് വിവരം. ഈ പണം ഉപയോഗിച്ച് വിദേശത്ത് നിന്ന് സ്വര്‍ണം വാങ്ങി തിരികെ ഇന്ത്യയിലേക്ക് കടത്തുക-ഈ തട്ടിപ്പിന്റെ വന്‍ ശൃംഖലയെ കുറിച്ചാണ് ഡിആര്‍ഐക്ക് ഈ അറസ്റ്റില്‍ നിന്ന് സൂചന കിട്ടിയിരിക്കുന്നത്.
ആറ് മാസം മുമ്പ് ജെറ്റ് എയര്‍വേസില്‍ നടത്തിയ യാത്രയ്ക്കിടെയാണ് ഇപ്പോള്‍ അറസ്റ്റിലായ ജീവനക്കാരിയെ മല്‍ഹോത്ര പരിചയപ്പെടുന്നത്. സമാനമായ രീതിയില്‍ ഈ തട്ടിപ്പില്‍ കൂടുതല്‍ ജീവനക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
അമിത് മല്‍ഹോത്രയേയും പിന്നീട് ഡിആര്‍ഐ അറസ്റ്റ് ചെയ്ത
Leave a Reply