ന്യൂസ് ഡെസ്ക്

സംഘമായെത്തുന്ന യാത്രക്കാര്‍ക്ക് സീറ്റ് പലയിടത്തായി നല്‍കുകയും ഒന്നിച്ചിരിക്കാനായി ഇവരില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കുന്നതായി പരാതി. സാധാരണയായി കമ്പ്യൂട്ടര്‍ അല്‍ഗോരിതമാണ് യാത്രക്കാരുടെ സീറ്റ് ക്രമീകരിക്കാൻ ഉപയോഗിക്കുന്നത്. ഇത്തരം സീറ്റ് ക്രമീകരണങ്ങള്‍ സുതാര്യമാക്കുകയെന്നത് തങ്ങളുടെ ചുമതലയാണെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ വക്താവ് അറിയിച്ചു. അതേസമയം തങ്ങളുടെ നടപടി ക്രമങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വ്യക്തമായി അറിവുള്ളവയാണെന്ന് റയന്‍എയര്‍ വക്താവ് അറിയിച്ചു.

സിവില്‍ ഏവിയേഷന്‍ അധികൃതര്‍ സംഘങ്ങളായും അല്ലാതെയും വിമാനയാത്ര നടത്തിയിട്ടുള്ള 4000ത്തോളം പേരില്‍ നിന്ന് നടത്തിയ വിവരശേഖരണത്തില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കുന്ന ഏര്‍പ്പാട് ഉണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. വിവരശേഖരണം നടത്തിയ പകുതിയില്‍ ഏറെപ്പേരും സംഘങ്ങളായി ഒന്നിച്ച് യാത്ര ചെയ്യണമെങ്കില്‍ കൂടുതല്‍ പണം നല്‍കേണ്ടതായി വന്നുവെന്നാണ് അറിയിച്ചത്. എന്നാല്‍ ചിലര്‍ കമ്പ്യൂട്ടറിലെ പേരിന്റെ ക്രമത്തിലാണ് സീറ്റ് അനുവദിച്ചിരുന്നതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി നടത്തിയ അന്വേഷണത്തില്‍ അറിയിച്ചു.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഘങ്ങളായി വിമാനയാത്ര നടത്തുന്നവര്‍ ഒന്നിച്ചിരിക്കാനായി കൂടുതല്‍ പണം നല്‍കേണ്ടി വരുന്നുണ്ട്. അത്തരത്തില്‍ കൂടുതല്‍ പണം നേടാനായി സംഘങ്ങളെ വ്യത്യസ്ത സ്ഥലങ്ങളില്‍ സീറ്റ് നല്‍കിയിരുന്നതായി പത്തില്‍ ആരു പേരും അഭിപ്രായപ്പെടുന്നു. സീറ്റുകള്‍ ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഒന്നിച്ച് യാത്ര ചെയ്യാനായി ചിലര്‍ കൂടുതല്‍ പണം മുടക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ആന്‍ഡ്രൂ ഹെയിന്‍സ് പറയുന്നു.

സംഘങ്ങളായി ടിക്കറ്റുകള്‍ ബുക്ക് ചെയ്തവരെ ഒന്നിച്ചിരുത്താതെയുള്ള സീറ്റ് ക്രമീകരണം നടത്തുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും സംഘങ്ങളായി ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് ഒന്നിച്ചിരിക്കാനുള്ള അവസരമുണ്ടാക്കുമെന്നും ഹെയിന്‍സ് പറഞ്ഞു. പരിശോധനയില്‍ സീറ്റ് വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം തങ്ങളുടെ നടപടിക്രമങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വ്യക്തമായി അറിവുള്ളവയാണെന്നും 2 യൂറോ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണെന്നും കൂടാതെ കുട്ടികളുമായി യാത്ര ചെയ്യുന്ന കുടുംബത്തിന് സൗജന്യമായി സീറ്റ് ലഭിക്കുമെന്നും റയന്‍എയര്‍ വക്താവ് അറിയിച്ചു. ഒന്നിച്ച് സീറ്റ് ലഭിക്കാന്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന സമയത്തുതന്നെ ശ്രമിക്കാമെന്നും തങ്ങളുടെ സീറ്റ് ക്രമീകരണം അത്തരം അല്‍ഗോരിതം അനുസരിച്ചുള്ളവയാണെന്നും ഈസിജെറ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.