ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെറും 41 വയസ്സ് മാത്രം പ്രായമുള്ള യു കെ മലയാളി വെയിൽസിലെ ന്യൂ ടൗണില്‍ നിര്യാതനായി. ക്യാമറയെയും ഫോട്ടോഗ്രാഫിയെയും അതിയായി സ്നേഹിച്ച അജോ ജോസഫിന്റെ മരണം ഹൃദയാഘാതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം. സംശയം തോന്നി അടുത്ത് താമസിക്കുന്നവർ വന്ന് നോക്കിയപ്പോൾ അജോ കിടക്കയിൽ കുഴഞ്ഞുവീണു കിടക്കുന്ന നിലയിലായിരുന്നു. അടിയന്തര മെഡിക്കൽ സഹായത്തിനായി വിളിച്ചെങ്കിലും അവർ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഉഴവൂർ ആണ് കേരളത്തിൽ അജോയുടെ സ്വദേശം. ഉഴവൂരിലെ ആദ്യകാല സ്റ്റുഡിയോ ആയ അജോ സ്റ്റുഡിയോയുടെ ഉടമ ജോസഫിന്റെ മകനാണ് അജോ. യുകെയിൽ ഉണ്ടായിരുന്ന അജോ ഇടക്കാലത്ത് നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ അടുത്തയിടെ വീണ്ടും യുകെയിലെത്തിയ അജോയുടെ സ്വപ്‌നങ്ങൾ ഒക്കെ ബാക്കി വെച്ചാണ് മരണം വന്നു പിടികൂടിയത്. അജോയുടെ ബന്ധുക്കളും സുഹൃത്തുക്കളും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്

അജോ ജോസഫിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.