ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലെസ്റ്ററിൽ താമസിക്കുന്ന അഖിൽ സൂര്യകിരൺ (32) നിര്യാതനായി. കേരളത്തിൽ കോഴിക്കോട് സ്വദേശിയായ അഖിലിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. റോയൽ മെയിലിലാണ് അഖിൽ ജോലി ചെയ്തിരുന്നത്.
പഠനത്തിനായി എത്തിയ അഖിൽ പിന്നീട് സ്റ്റേബാക്ക് വിസയിൽ യുകെയിൽ കഴിയുമ്പോഴാണ് മരണം സംഭവിക്കുന്നത്. ജോലികഴിഞ്ഞ് താമസസ്ഥലത്ത് സുഹൃത്തുക്കൾ എത്തിയപ്പോഴാണ് അഖിലിന് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസിൽ അറിയിച്ചതിനാൽ കൂടുതൽ അന്വേഷണങ്ങൾക്കായി മൃതദേഹം ലെറ്റർ റോയൽ ഇൻഫർമറി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അഖിൽ സൂര്യകിരണിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply