അമലപോളും തമിഴ് സംവിധായകന് എ.എല്‍ വിജയ്യും തമ്മിലുള്ള വേര്‍പിരിയല്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഇരുവരും നിയമപരമായി വിവാഹമോചിതരായത്.
വിവാഹമോചനം ലഭിച്ചതോടെ വിജയ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നുവെന്ന് വാർത്ത വന്നിരുന്നു. വിജയ്യുടെ അച്ഛനും പ്രമുഖ നിർമാതാവുമായ എ എൽ അളഗപ്പനാണ് മകനുവേണ്ടി മറ്റൊരു വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്നും വധു മലയാളത്തിൽ നിന്നു തന്നെയുള്ള യുവനടിയാണെന്നുമായിരുന്നു റിപ്പോർട്ട്. വിജയ് പുനര്‍വിവാഹത്തിനൊരുങ്ങുന്നുവെന്ന വാർത്ത കേട്ട അമല വിഷമത്തോടെ ഒരു ഷൂട്ടിങ് സെറ്റില്‍ നിന്നും ഇറങ്ങിപ്പോയെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാൽ താൻ പുനർവിവാഹത്തിനൊരുങ്ങുന്നുവെന്ന വാർത്ത തീർത്തും തെറ്റാണെന്നും ഇങ്ങനെയൊരു വാർത്ത വന്നത് ഏറെ വേദനിപ്പിച്ചെന്നും എ എൽ വിജയ് പറയുന്നു. ഇത്തരം ഊഹാപോഹങ്ങളെ മാധ്യമങ്ങൾ ദയവ് ചെയ്ത് പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന് എഎല്‍ വിജയ്യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. പിന്നീട് വിജയ്യെ നായകനാക്കി എ എൽ വിജയ് നായകനായ തലൈവ എന്ന ചിത്രത്തിലും അമല ആയിരുന്നു നായിക. 2014 ജൂണ്‍ 12നായിരുന്നു ഇവരുടെയും വിവാഹം. ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷം ഇവര്‍ വേര്‍പിരിയുകയായിരുന്നു