ചെ​ന്നൈ: അ​ല​ങ്കാ​ന​ല്ലൂ​ർ ജെ​ല്ലി​ക്കെ​ട്ടി​നി‌​ടെ കാ​ള​യു​ടെ കു​ത്തേ​റ്റ് ര​ണ്ടു പേ​ർ മ​രി​ച്ചു. ചോ​ഴ​വ​ന്താ​ൻ ശ്രീ​ധ​ർ, ചെ​ല്ല​പാ​ണ്ടി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​ത്സ​ര​ത്തി​നി​ടെ 30 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നിരവധി പേർ മ​ധു​ര രാ​ജാ​ജി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. വി​ദ​ഗ്ധ ആ​രോ​ഗ്യ പ​രി​ശോ​ധ​നയ്​ക്കു ശേ​ഷം 739 കാ​ള​ക​ളും 688 കാ​ള​പി​ടി​ത്ത​ക്കാ​രും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഏ​റ്റ​വും മി​ക​ച്ച കാ​ള​യ്ക്കു​ള്ള ഒ​ന്നാം സ്ഥാ​നം മ​റ​നാ​ട് കു​ള​മം​ഗ​ലം കാ​ള​ നേ​ടി. മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ഴ​നി​സ്വാ​മി ന​ല്കി​യ കാ​റാ​ണ് ഒ​ന്നാം സ​മ്മാ​ന​മാ​യി ന​ല്കി​യ​ത്. പ​തി​നാ​യി​ര​ങ്ങ​ളാ​ണ് ജെ​ല്ലി​ക്കെ​ട്ട് കാ​ണാ​നെ​ത്തി​യ​ത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ