സ്വന്തം ലേഖകൻ
2020 ലെ ഏറ്റവും വലിയ ബ്ലോക്ക് ചെയിൻ പേറ്റന്റ് ഉടമ അലിബാബ ഗ്രൂപ്പാണെന്ന് കിസ്സ്പേറ്റന്റ് ടീമിലെ പഠനം വെളിപ്പെടുത്തുന്നു. ഐബിഎമിന്റെ കൈവശമുള്ള പേറ്റന്റുകളുടെ പത്തു മടങ്ങാണ് അലിബാബയുടെ കൈവശം ഉള്ളത്. 2019നെ അപേക്ഷിച്ച് ഈ വർഷം ബ്ലോക്ക്‌ചെയിൻ പേറ്റന്റുകൾ കുത്തനെ ഉയരുകയാണ്. ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജർ ടെക്നോളജിയും ക്രിപ്റ്റോ കറൻസി സൊല്യൂഷൻ പേറ്റന്റുകളും 2020ൽ കാര്യമായ മാറ്റത്തിന് വിധേയമായി. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ബാങ്ക് ഓഫ് അമേരിക്കയും എൻചെയിനും മുന്നിട്ടു നിന്നിടത്ത് പുതിയ കമ്പനികൾ സ്ഥാനം പിടിച്ചു. ഈ വർഷം ഈ രണ്ട് കമ്പനികളുടെയും റാങ്ക് കുറഞ്ഞതായി പഠനം വെളിപ്പെടുത്തുന്നു. വിജയകരമായ ബ്ലോക്ക്ചെയിൻ പേറ്റന്റ് ഫയലിംഗിൽ ഈ വർഷം മികച്ച് നിന്നത് അലിബാബ ഗ്രൂപ്പാണ്. ഏറ്റവും കൂടുതൽ ബ്ലോക്ക്ചെയിൻ പേറ്റന്റ് കൈവശപ്പെടുത്തിയിരിക്കുന്നത് എന്നുള്ള നേട്ടവും അലിബാബ ഗ്രൂപ്പിന് സ്വന്തം.
അമേരിക്കൻ മൾട്ടിനാഷണൽ ടെക്നോളജി കമ്പനിയായ ഐബിഎമും വൻ കുതിച്ചുചാട്ടം നടത്തുകയുണ്ടായി. 2020 ൽ ബ്ലോക്ക്ചെയിൻ പേറ്റന്റ് ഫയൽ ചെയ്യുന്ന ആദ്യ രണ്ട് കമ്പനികളാണ് അലിബാബയും ഐബിഎമ്മും. ഈ വർഷം ഇതിനകം തന്നെ 2018 നെ അപേക്ഷിച്ച് 3 മടങ്ങ് കൂടുതൽ ബ്ലോക്ക്ചെയിൻ പേറ്റന്റുകൾ പ്രസിദ്ധീകരിച്ചു. ബ്ലോക്ക്ചെയിൻ പേറ്റന്റുകളുടെ അടിസ്ഥാനത്തിൽ യഥാക്രമം മാസ്റ്റർകാർഡ്, എൻചെയിൻ, വാൾമാർട്ട് എന്നിവയാണ് ഐബിഎമ്മിന് പിന്നിൽ.
ബ്ലോക്ക്‌ചെയിൻ മാത്രമുള്ള കമ്പനികൾ പേറ്റന്റുകൾക്കായി ഫയൽ ചെയ്യുന്നില്ലെന്ന് കിസ്സ്പേറ്റന്റ് ഗവേഷകനായ ഡോ. ഗ്രേയ്സർ പറഞ്ഞു. എന്നാൽ റീചെയിൻ, വെബാങ്ക്, ടെൻസെന്റ് തുടങ്ങിയ സ്ഥാപനങ്ങൾ ഉൾപ്പെടാത്തതിനാൽ ഗ്രേസറിന്റെ പട്ടിക അപൂർണ്ണമാണെന്ന് കരുതുന്നു. ഈ മൂന്ന് ചൈനീസ് സ്ഥാപനങ്ങളും മുൻനിര ബ്ലോക്ക്ചെയിൻ പേറ്റന്റ് ഉടമകളാണെന്ന് ചൈനഡെയിലി.കോം വെളിപ്പെടുത്തുന്നു. 1,505 ബ്ലോക്ക്ചെയിൻ പേറ്റന്റ് ഫയലിംഗുകളുമായി അലിബാബ ഗ്രൂപ്പ് മുന്നിട്ടു നിൽക്കുമ്പോൾ ഐബിഎമ്മിന് 240 ബ്ലോക്ക്ചെയിൻ പേറ്റന്റുകളാണ് ഉള്ളത്. റീചെയിന് 279ഉം വെബാങ്ക് 282 ഉം എൻചെയിനിന് ആകെ 402 പേറ്റന്റുകളുമുണ്ട്.
എന്താണ് ബ്ലോക്ക് ചെയിൻ ? , ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) , എതീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം ?, വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം ? , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .
ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക
Leave a Reply