ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിനു മേല്‍ വെല്ലുവിളി ഉയര്‍ത്തിയ ടുജി അഴിമതിക്കേസിലെ പ്രതികളെല്ലാവരും കുറ്റവിമുക്തര്‍. മുന്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി എ.രാജ, ഡിഎംകെ എംപിയായിരുന്ന കനിമൊഴി, എന്നിവരുള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് സിബിഐ പ്രത്യേക കോടതി വിധിച്ചു. 24 പേരുള്‍പ്പെടുന്ന പ്രതിപ്പട്ടികയില്‍ റിലയന്‍സ് ഉള്‍പ്പെടെയുള്ള വന്‍ ടെലികോം കമ്പനികളും ഉണ്ടായിരുന്നു.
പ്രത്യേക സിബിഐ കോടതി ജഡ്ജി ഒ.പി.സൈനിയാണ് സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഫയല്‍ ചെയ്ത വ്യത്യസ്ത കേസുകളില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയത്. 2007-2008 കാലഘട്ടത്തില്‍ 2ജി സ്‌പെക്ട്രം ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട 1.76 ലക്ഷം കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്ന സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കേസുകള്‍.
2011ലാണ് കേസുകളില്‍ വിചാരണ നടപടികള്‍ ആരംഭിച്ചത്. ആറ് മാസം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള വകുപ്പുകള്‍ 17 പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നു.
Leave a Reply