യുകെയിലെ തന്നെ ആദ്യത്തെ വോളിബോൾ ക്ലബുകളിൽ ഒന്നായ ലിവർപൂളിലെ ലയൺസ്‌ വോളീബോൾ ക്ലബ് (LVC) സംഘടിപ്പിക്കുന്ന പള്ളിക്കാട്ടിൽ മെമ്മോറിയൽ ഓൾ യൂറോപ്പ് വോളീബോൾ മത്സരം . മെയ് 7 ഞായറാഴ്ച 9 മുതൽ 7 വരെ ലിവർപൂൾ ബിർക്കെൻഹെഡ് വുഡ്ചർച്ച്‌ സ്കൂൾ ഹാളിൽ വെച്ച് നടത്തപ്പെടുന്നു . യുകെയിലെ പ്രമുഖ ടീമുകൾ ആയ

കേംബ്രിഡ്ജ്
കാർഡിഫ്
മാഞ്ചസ്റ്റർ
ഷെഫീൽഡ്
പ്രെസ്റ്റൺ
ലിവർപൂൾ

എന്ന ടീമുകൾക്ക് പുറമെ അയർലൻഡ് ടീമും പങ്കെടുക്കുന്ന ആവേശകരമായ ഈ മത്സരം കാണുവാൻ എല്ലാ കായിക പ്രേമികളെയും 7-ാം തീയതി മത്സര വേദിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ടൂർണമെന്റ് കമ്മറ്റി അറിയിച്ചു കൊള്ളുന്നു. മത്സരദിവസം സമ്മാന കൂപ്പണുകൾ വഴി സ്മാർട്ട് വാച്ച്,പട്ടുസാരികൾ തുടങ്ങിയ അനവധി സമ്മാനങ്ങൾ നറുക്കെടുപ്പ് വഴി നൽകുന്നു . കൂടാതെ വിവിധ തരം രുചിഭേദങ്ങളുടെ കാലവറകൂട്ടുമായി ലിവർപൂൾ ഇന്ത്യൻ ധാബ ഒരുക്കുന്ന ഭക്ഷണ സ്റ്റാളും മത്സരത്തിന് മാറ്റുകൂട്ടും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഡ്രസ്സ്

Wood church High school
Birkenhead
CH49 7NG
Contact Number-07463441725