നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിനെതിരെ നടക്കുന്നത് മനഃപൂർവ്വമായ വ്യക്തിഹത്യയാണെന്ന് ആരോപിച്ച് അദ്ദേഹത്തിനെ അനുകൂലിച്ച് ഓൾ കേരള മെൻസ് അസോസിയേഷന്റെ പ്രതിഷേധ മാർച്ച് അലങ്കോലമായി. പ്രതിഷേധ മാർച്ച് പോലീസ് ഇടപെട്ട് നിർത്തിവെപ്പിച്ചു.

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പൊതുപരിപാടി നടത്താൻ പറ്റില്ലെന്ന് അറിയിച്ചാണ് പോലീസ് രംഗത്തെത്തിയത്. ഇതേത്തുടർന്ന് ഫ്ലക്സ് ബോർഡുകളുൾപ്പെടെ സംഘടന മാറ്റി.

അതേസമയം, പ്രതിഷേധ മാർച്ചിനെത്തിയവരെ പോലീസ് ഓടിക്കുകയായിരുന്നെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ ഫേസ്ബുക്ക് ലൈവിലെത്തി ആരോപിച്ചു.വന്നവരെ ഓരോരുത്തരെയായി പോലീസ് ഓടിച്ചെന്നും ഏഴു പേരെ മാത്രാണ് പരിപാടി നടന്നിടത്ത് നിൽക്കാൻ അനുവദിച്ചതെന്നും അജിത് കുമാർ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘പ്രതിഷേധ മാർച്ച് മറ്റൊരു ദിവസം നടത്തും. ദിലീപിന്റെ അവസ്ഥ ഇനി മറ്റൊരു പുരുഷനും ഉണ്ടാവരുത്. ആരെയും ഇവിടെ പീഡിപ്പിക്കാൻ അനുവദിക്കില്ല. ഇങ്ങനെ ഒരു പീഡനം ഒരു പുരുഷനും ഇനി വരാൻ പാടില്ല. ദിലീപ് ജനപ്രിയ നടനാണ്. ഇത്തരമൊരു പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചപ്പോൾ ഏറ്റവും കൂടുതൽ തന്നെ വിളിച്ച് അഭിനന്ദിച്ചത് സ്ത്രീകളാണ്’ ദിലീപിനെ പ്രതിയാക്കാനുള്ള വെമ്പലാണ് ഇവിടെ കാണുന്നതെന്നും അജിത് കുമാർ പറഞ്ഞു.

പോലീസ് ഇവിടെ വന്നവരെ അടിച്ചോടിക്കുന്നതാണ് കണ്ടത്. തിരിച്ച് ഞങ്ങൾ ഇതിന്റെ പതിൻമടങ്ങ് ശക്തിയോടെ കോവിഡിന്റെ രൂക്ഷത കഴിഞ്ഞ ശേഷം വരും,’ അജിത് കുമാർ പറഞ്ഞു. വീഡിയോയിൽ പ്രതിഷേധ മാർച്ചിന്റെ ഉദ്ഘാടനത്തിനെത്തിയ സിനിമാ, സീരിയൽ സംവിധായകൻ ശാന്തിവിള ദിനേശിനെയും കാണാം.

ഇന്ന് 11 മണിക്ക് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സെക്രട്ടറിയേറ്റിലേക്കാണ് മാർച്ച് നടത്താനിരുന്നത്. ദിലീപിനെ കേസിൽ അന്യായമായി വേട്ടയാടുകയാണെന്നാണ് സംഘടനയുടെ വാദം.