സ്റ്റോക്ക് ഓൺ ട്രെൻഡ്: വിശ്വാസജീവിതത്തിന് പ്രാധാന്യം നൽകുന്ന മലയാളികൾ പ്രവാസ ജീവിതത്തിലും അതിനു ഭംഗം വരുത്തുന്നില്ല എന്നത് നല്ല കാര്യമായി തന്നെ കരുതാം. കുട്ടികളെ മതപരമായ കാര്യങ്ങളിൽ വളർച്ച പ്രാപിക്കുന്നതിന് ഓരോ കുടുംബവും കുർബാന സെന്ററുകളോട് ചേർന്ന് നിന്ന് പരിശ്രമിക്കുന്ന കാഴ്ച യുകെയിൽ ഉടനീളം കാണാൻ കഴിയുന്ന ഒന്നാണ്. കുട്ടികളിൽ ബൈബിൾ വായനാശീലം വളർത്തുന്നതിനൊപ്പം രക്ഷകനായ യേശുവിനെ ഒരോരുത്തരുടെയും ജീവിതത്തോട് ചേർത്ത് നിർത്തുവാൻ നടത്തുന്ന പല പരിപാടികളിൽ ഒന്നാണ് സ്റ്റോക്ക് ഓൺ ട്രെൻഡ് മാസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഓള്‍ യു കെ ബൈബിള്‍ ക്വിസ് മത്സരം. സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് മിഷന്റെ ഉത്തരവാദിത്തം വഹിക്കുന്ന റെവ. ഫാ. ജോര്‍ജ് എട്ടുപറയുടെ നേതൃത്വത്തില്‍ ഉള്ള കമ്മറ്റിയാണ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്.
ഒരു ടീമിൽ രണ്ട് പേർക്കാണ് പങ്കെടുക്കാവുന്നത്. ഒന്നാം ക്ലാസ്സ് മുതൽ പതിമൂന്നാം ക്ലാസ്സുകളിൽ വരെ പഠിക്കുന്ന കുട്ടികൾക്ക് പങ്കെടുക്കാം. ഇരുപത് പൗണ്ടാണ് രജിസ്‌ട്രേഷൻ ഫീസ് ആയി ഓരോ ടീമും നൽകേണ്ടത്. അപേക്ഷിക്കേണ്ട അവസാന ദിവസം സെപ്റ്റംബർ ഏഴാം തിയതിയാണ്. സെപ്തംബർ ഇരുപത്തിയൊന്നാം തിയതി രാവിലെ പത്ത് മണി മുതൽ നാല് മാണി വരെയാണ് മത്സരസമയം ക്രമീകരിച്ചിരിക്കുന്നത്. ബൈബിളിലെ ഏതൊക്കെ ഭാഗങ്ങൾ ആണ് എന്ന കാര്യം ഫോട്ടോയിൽ വ്യക്തമായി എഴുതിയിട്ടുണ്ട്.
കഴിഞ്ഞ വർഷം യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 44 ടീമുകളാണ് സ്റ്റോക്ക് ഓൺ ട്രെൻഡിൽ വച്ച് നടന്ന പ്രഥമ ഓൾ യുകെ ക്വിസ് മൽസരത്തിൽ പങ്കെടുത്തത്. ഇപ്രാവശ്യം ഒന്നാം സമ്മാനമായ £250 ഉം ട്രോഫിയും സ്‌പോർസർ ചെയ്യുന്നത് അലൈഡ് മോർട്ഗേജ് ആൻഡ് ഫിനാൻഷ്യൽ സർവീസ് ആണ്. സോണി ജോസ് അരയത്തിങ്കര സ്പോൺസർ ചെയ്‌തിരിക്കുന്ന £150 ഉം സോണി ജോസ് അരയത്തിങ്കര മെമ്മോറിയൽ ട്രോഫിയും ആണ് രണ്ടാം സ്ഥാനം ലഭിക്കുന്ന വിജയിക്ക് ലഭിക്കുന്നത്. ലിജിൻ ബിജു സ്പോൺസർ ചെയ്‌തിരിക്കുന്ന സമ്മാനമായ £100 പൗഡും അന്നക്കുട്ടി വർക്കി വലോംപുരയിടത്തിൽ മെമ്മോറിയൽ ട്രോഫിയും മൂന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നു. കൂടാതെ ഇരുപത്തിയഞ്ച് പൗണ്ട് വീതം പത്ത് പേർക്ക് പ്രോത്സാഹന സമ്മാനവും നൽകുന്നു.
കൂടുതൽ വിവരങ്ങൾക്കും റെജിസ്ട്രേഷനും വിളിക്കേണ്ട നമ്പർ
തോമസ് വർഗ്ഗീസ് -07912036132
സോഫി ജോർജ്ജ്- 07588773719
Leave a Reply