ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- വിൽകോ സ്റ്റോറുകൾ എല്ലാം തന്നെ ഒക്ടോബർ മാസം ആദ്യത്തോടെ പൂട്ടും എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത് നിരവധി മലയാളികൾക്ക് പോലും ജോലി നഷ്ടപ്പെടുമെന്ന ആശങ്കയ്ക്ക് വകവയ്ക്കുന്നുണ്ട്. യുകെയിലുടനീളമുള്ള 400 സ്റ്റോറുകളും ഒക്ടോബർ ആദ്യത്തോടെ അടച്ചുപൂട്ടുമെന്ന് ജി എംബി യൂണിയൻ അറിയിച്ചു കഴിഞ്ഞു. ഇതോടെ ഈ സ്റ്റോറുകളിൽ ജോലി ചെയ്തിരുന്ന ഏകദേശം 12,500 ഓളം പേർക്ക് ജോലി നഷ്ടപ്പെടുമെന്ന ആശങ്കകളും ഉയരുന്നുണ്ട്. വിൽകോ എന്ന പേരിൽ തന്നെ വാങ്ങിയവരാരും സ്റ്റോറുകൾ നിലനിർത്താനുള്ള സാധ്യത ഇല്ല. എച്ച് എം വി ഉടമ ഡഗ് പുഡ്മാൻ 300 ഓളം വിൽകോ ഒരുമിച്ച് വാങ്ങാൻ ശ്രമിച്ചെങ്കിലും ഇതുവരെ ഡീൽ നടന്നില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈയാഴ്ച തന്നെ മുൻപ് അഡ്മിനിസ്ട്രേറ്റ്സ് പ്രഖ്യാപിച്ച പ്രകാരം 52 ഓളം സ്റ്റോറുകൾ പൂട്ടും. അടുത്ത റൗണ്ട് കൂട്ടുന്നത് സംബന്ധിച്ചുള്ള അറിയിപ്പും ഈയാഴ്ച തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബി &എം, പൗണ്ട്‌ലാൻഡ്, ദി റേഞ്ച്, ഹോം ബാർഗെയ്‌ൻസ് തുടങ്ങിയ സപ്ലൈ ചെയിനുകളിൽ നിന്നുള്ള മത്സരമാണ് വിൽകോയെ തളർത്തിയത് എന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


13 മില്യൺ പൗണ്ടിന്റെ ഡിലീൽ വിൽകോയുടെ 400 ഷോപ്പുകളിൽ 51 എണ്ണം വരെ ഏറ്റെടുക്കുമെന്ന് ബി& എം അറിയിച്ചു. ഈ സ്റ്റോറുകൾ എല്ലാം ബി & എം എന്ന പേരിൽ തന്നെ ആകുമെന്നാണ് നിലവിലെ ധാരണ. എന്നാൽ ഈ സ്റ്റോറുകളിൽ വിൽകോയിലെ ജീവനക്കാർക്ക് പ്രാധാന്യം നൽകുമോ എന്ന കാര്യത്തിൽ ഇതുവരെയും അറിയിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ഇത്തരത്തിലുള്ള അടച്ചുപൂട്ടൽ മലയാളികളെ ഉൾപ്പെടെ പ്രതിസന്ധിയിലാക്കും.