ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലാകെ വൻ കോളിളക്കം സൃഷ്ടിച്ച വാർത്തയായിരുന്നു രാജ്യസുരക്ഷയ്ക്ക് എതിരായി ഹണി ട്രാപ്പ് അരങ്ങേറിയ സംഭവം. എന്നാൽ പത്രപ്രവർത്തകരെ ലക്ഷ്യംവെച്ച് ഹണി ട്രാപ്പ് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന റഷ്യൻ യുവതി തനിക്ക് അതിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് വെളിപ്പെടുത്തിയതായുള്ള വാർത്തകൾ പുറത്തുവന്നു. ലണ്ടനിൽ താമസിക്കുന്ന 30 കാരിയായ വന്യ ഗബെറോവ ആണ് ഇത്തരത്തിൽ ചാര വനിതയായി ആരോപിക്കപ്പെടുന്ന സ്ത്രീ. മൂന്ന് വർഷമായി ഇവർ ചാരവൃത്തി നടത്തുകയായിരുന്നു എന്നാണ് കണ്ടെത്തിയത്. റഷ്യ ഭരണകൂടത്തിന് താൽപര്യമുള്ള വിവരങ്ങൾ ആണ് ഇവർ സമൂഹത്തിൻറെ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന വ്യക്തികളിൽ നിന്ന് ചോർത്തിയത്.
2018 ലെ സാലിസ്ബറി നോവിചോക്ക് വിഷബാധയിൽ റഷ്യൻ പങ്കാളിത്തം വെളിപ്പെടുത്തിയ പത്രപ്രവർത്തകനായ ക്രിസ്റ്റോ ഗ്രോസെവുമായി അടുപ്പം സ്ഥാപിക്കാൻ ഇവർ സമൂഹമാധ്യമമായ ഫെയ്സ്ബുക്കിലൂടെ ശ്രമിച്ചതായി കുറ്റപത്രത്തിൽ പറയുന്നുണ്ട്. രഹസ്യങ്ങൾ ചോർത്തുക എന്ന ലക്ഷ്യം വെച്ച് ഇവർ പത്രപ്രവർത്തകനെ പിന്തുടരുന്നതിന്റെ തെളിവുകളും കുറ്റപത്രത്തിൽ നിരത്തിയിട്ടുണ്ട്. സ്പെയിനിലെ വലൻസിയയിലേക്ക് അവർ അദ്ദേഹത്തെ പിന്തുടർന്നതായി ആരോപിക്കപ്പെടുന്നു.
അവിടെ അന്വേഷണാത്മക പത്രപ്രവർത്തന ഗ്രൂപ്പായ ബെല്ലിംഗ്കാറ്റ് സംഘടിപ്പിച്ച ഒരു സമ്മേളനത്തിൽ ഗ്രോസെവ് പങ്കെടുത്തിരുന്നു. ഷാംബാസോവിന്റെ പങ്കാളിയായ കാട്രിൻ ഇവാനോവയും അതേ വിമാനത്തിൽ യാത്ര ചെയ്തിരുന്നു.
എന്നാൽ കുറ്റപത്രത്തിൽ പറയുന്ന കാര്യങ്ങൾ യുവതി നിഷേധിച്ചു. ഇത്തരം സൂക്ഷ്മമായി ആസൂത്രണം ചെയ്തുവെന്ന് പറയുന്ന കാര്യങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് അവർ കോടതിയിൽ വാദിച്ചത്. 2021 സെപ്റ്റംബറിൽ റഷ്യൻ യുവതിയും പത്രപ്രവർത്തകനുമായി പ്രണയബന്ധത്തിന് ശ്രമിച്ചതിന്റെ വിവരങ്ങളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹണിട്രാപ്പിന്റെ ഭാഗമായി, പോൺഹബ് വെബ്‌സൈറ്റിനായി ഒരു റെക്കോർഡിംഗ് നടത്താൻ റൂസെവ് ആണ് ഹണി ട്രാപ്പ് നടത്താനുള്ള നീക്കത്തിനെ പിന്തുണയ്ക്കുന്നതിനുള്ള തെളിവായി ഉന്നയിച്ചിരിക്കുന്നത്. റഷ്യൻ യുവതി ലണ്ടനിൽ ഒരു ബ്യൂട്ടി സലൂൺ നടത്തുകയായിരുന്നു. ഇതുകൂടാതെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഒട്ടേറെ ആളുകളുമായി സൗഹൃദവും ഉണ്ടായിരുന്നു. അവൾ ഫേസ്ബുക്കിൽ ഗ്രോസെവിന് ക്ഷണം അയച്ചതായും അവൻ വളരെ വേഗത്തിൽ സൗഹൃദം സ്വീകരിച്ചതായും കുറ്റപത്രത്തിൽ പറയുന്നുണ്ട്. മറ്റൊരു പേരിൽ യുവതിയുടെ ഫോണിൽ പത്രപ്രവർത്തകന്റെ ഫോൺ നമ്പർ ഉണ്ടായിട്ടും റൂസെവിനെ അറിയില്ലെന്ന് ഗബെറോവ ആവർത്തിച്ച് നിഷേധിച്ചു. എന്നാൽ റഷ്യൻ യുവതി ഹണി ട്രാപ്പ് നടത്തി രഹസ്യ വിവരങ്ങൾ ചോർത്താൻ ശ്രമിച്ചതിന് ശക്തമായ തെളിവുകൾ ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Leave a Reply