ലെസ്റ്ററില്‍ മരണമടഞ്ഞ അലന്‍ ജോസഫിന്‍റെ സംസ്കാര ചടങ്ങുകള്‍ ഒക്ടോബര്‍ 19ന് നടക്കും. ജോസഫ് ലൈബിന്‍റെയും എമറാള്‍ഡ് ജോസഫിന്‍റെയും മകനായ അലന്‍ ജോസഫ് (16 വയസ്സ്) ബ്രെയിന്‍ ഹെമറേജ് മൂലമാണ് മരണമടഞ്ഞത്. ലെസ്റ്റര്‍ സെന്റ്‌ പോള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ എ ലെവല്‍ വിദ്യാര്‍ത്ഥി ആയിരുന്ന അലനെ അസുഖത്തെ തുടര്‍ന്ന് നോട്ടിംഗ്ഹാമിലെ ക്വീന്‍സ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ഇക്കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന്  അലനെ മരണം കീഴ്പ്പെടുത്തുകയായിരുന്നു.

ജിസിഎസ്ഇയില്‍ മികച്ച മാര്‍ക്കുകളോടെ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച അലന്‍ ജോസഫ് അദ്ധ്യാപകര്‍ക്കും സഹപാഠികള്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു. പഠനത്തിലും പഠനേതര വിഷയങ്ങളിലും അലന്‍ ഒരുപോലെ മികവ് പുലര്‍ത്തിയിരുന്നു. മികച്ച രീതിയില്‍ കീബോര്‍ഡ് കൈകാര്യം ചെയ്തിരുന്ന അലന്‍ പള്ളിയിലെ ഗായകസംഘത്തിന്റെ ഭാഗവുമായിരുന്നു. സമപ്രായക്കാരായ കുട്ടികള്‍ക്ക് മാതൃകയാക്കാവുന്ന ജീവിതശൈലിക്കുടമയായിരുന്നു അലന്‍ എന്ന് സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. അലന്റെ പെട്ടെന്നുള്ള മരണം തീര്‍ത്തും അവിശ്വസനീയവും മാതാപിതാക്കള്‍ക്കും കുടുംബ സുഹൃത്തുക്കള്‍ക്കും തീരാ വേദന സമ്മാനിക്കുന്നതും ആയി.

ഒക്ടോബര്‍ 19 വെള്ളിയാഴ്ച കാലത്ത് പത്ത് മണി മുതല്‍ മൃതസംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും.  സയണ്‍ വേര്‍ഡ് മിനിസ്ട്രീസിന്റെ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു സൗകര്യം ഒരുക്കിയിട്ടുണ്ട്. പൊതുദര്‍ശനത്തിനു ശേഷം 02.00 മണിയ്ക്ക് ഗ്രോബി റോഡിലുള്ള ഗില്‍റോസ് സെമിത്തേരിയില്‍ അലനെ സംസ്കരിക്കും.

പൊതുദര്‍ശനത്തിന് വയ്ക്കുന്ന വേദിയുടെ അഡ്രസ്സ് താഴെ

Zion Word Ministries
Carey Hall
159 Harrison Road
Leicester LE4 6NP

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംസ്കാരം നടക്കുന്ന സെമിത്തേരിയുടെ അഡ്രസ്സ്

Gilroes Cemetery
Groby Road
Leicester LE3 9QG

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ കോണ്ടാക്റ്റ് ചെയ്യാവുന്നതാണ്.

Bro Wesley : 07950301715
Bro Kesu : 07957626517
Bro Eddie : 07929386074

അലന്റെ ഓര്‍മ്മയ്ക്കായി നടത്തുന്ന ചാരിറ്റിപ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് സയണ്‍ വേര്‍ഡ് മിനിസ്ട്രീസിന്റെ താഴെ കൊടുത്തിരിക്കുന്ന അക്കൌണ്ടിലേക്ക് പണം നല്‍കാവുന്നതാണ്. റെഫറന്‍സ് ആയി Allen എന്ന് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Account Name : Zion Word Church
Account Number : 41408623
Sort Code : 40-28-03
Bank : HSBC