10 മാസം പ്രായമുള്ള മകനു വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച കേസിൽ യുവതിക്കു ജീവപര്യന്തം തടവ്. കറ്റാനം ഭരണിക്കാവ് തെക്ക് ഇലംപ്ലാവിൽ വീട്ടിൽ ദീപയെയാണ് (34) ആലപ്പുഴ അഡീഷനൽ സെഷൻസ് ജഡ്ജി ടി.കെ.രമേശ് കുമാർ ശിക്ഷിച്ചത്. തടവിനു പുറമേ 50,000 രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കേണ്ടി വരും.

2011 ജനുവരി 1ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിലെ ലാൻഡ് ഫോൺ ബിൽ കൂടിയതിനെത്തുടർന്ന് ഭർത്താവ് നടത്തിയ അന്വേഷണത്തിൽ ദീപയ്ക്കു മറ്റൊരാളുമായി സൗഹൃദമുണ്ടെന്നു കണ്ടെത്തിയതിനെച്ചൊല്ലി ഇരുവരും വഴക്കായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംസാരശേഷിയും കേൾവിശക്തിയും ഇല്ലാത്ത മകൻ ഹരിനന്ദന് കോക്ലിയർ ഇംപ്ലാന്റേഷൻ നടത്തുന്നതിനു ബെംഗളൂരുവിൽ പോകേണ്ട ദിവസം കൂടെ ചെല്ലാൻ ദീപ വിസമ്മതിച്ചതും വഴക്കിനു കാരണമായി. തുടർന്ന് ഭർത്താവ് ദീപയുടെ വീട്ടുകാരെ വിളിച്ചു വരുത്തി ദീപയെയും കുട്ടിയെയും അവർക്കൊപ്പം അയച്ചു. ബന്ധം തുടരാനാകില്ലെന്നും അറിയിച്ചു. വീട്ടിലെത്തിയ ശേഷം ദീപ കുട്ടിക്കു വിഷം നൽകിയ ശേഷം വിഷം കഴി‍ച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചെന്നും കേസിൽ പറയുന്നു. കുട്ടിക്കു ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതിന്റെ ശ്വാസംമുട്ടലാണെന്നു സംശയിച്ചാണു വീട്ടുകാർ ആദ്യം ആശുപത്രിയിലെത്തിച്ചത്. കുട്ടി മരിച്ചതു വിഷം ഉള്ളിൽച്ചെന്നാണെന്നു പിന്നീടു കണ്ടെത്തി.

ചികിത്സ തേടിയ ദീപ രക്ഷപ്പെട്ടു. ഇതേത്തുടർന്ന് ഭർത്താവ് കുറത്തികാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെ ദീപയുടെ പേരിൽ കൊലക്കുറ്റത്തിനു കേസെടുക്കുകയായിരുന്നു. ഇവർ വിവാഹബന്ധം വേർപിരിഞ്ഞു. വിവാഹേതര ബന്ധം പിടിക്കപ്പെട്ടതിലെ അപമാനം കാരണമാണ് കുട്ടിയെ കൊലപ്പെടുത്തി ദീപ ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നു പ്രോസിക്യൂഷൻ വാദിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ സി.വിധു ഹാജരായി.