ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലോകമെമ്പാടുമുള്ള ഡിമെൻഷ്യ കേസുകളിൽ പകുതിയും തടയാനോ കാലതാമസം വരുത്താനോ കഴിയുമെന്ന് കണ്ടെത്തി വിദഗ്ദ്ധ സംഘം. 2050 ഓടെ ലോകമെമ്പാടും ഡിമെൻഷ്യ ബാധിച്ചവരുടെ എണ്ണം 153 ദശലക്ഷമായി ഉയരുമെന്നാണ് പ്രവചനം. ഇത് നിലവിലെ കണക്കുകളേക്കാൾ മൂന്നിരട്ടി വർദ്ധനവായിരിക്കും. ഇത് ആരോഗ്യ-സാമൂഹിക പരിപാലന സംവിധാനങ്ങൾക്ക് ഭീഷണിയാകുമെന്നും ഗവേഷക സംഘം മുന്നറിയിപ്പ് നൽകി. ഇപ്പോൾ തന്നെ ഡിമെൻഷ്യയുമായി ബന്ധപ്പെട്ട ആഗോള ആരോഗ്യ, സാമൂഹിക ചെലവുകൾ പ്രതിവർഷം $1tn (£780bn) ഇൽ കൂടുതലാണ്.

27 മുൻനിര ഡിമെൻഷ്യ വിദഗ്ധർ കൂടി ചേർന്നുണ്ടാക്കിയ പഠന റിപ്പോർട്ടിൽ ഡിമെൻഷ്യ കേസുകൾ തടയാനോ കാലതാമസം വരുത്താനോ കഴിയുമെന്ന് പറയുന്നു. ഡിമെൻഷ്യയെ കുറിച്ചുള്ള പഠന റിപ്പോർട്ടിൽ കുട്ടിക്കാലം മുതൽ പിന്നീടുള്ള ജീവിതത്തിൽ കാണിക്കാവുന്ന 14 അപകടസാധ്യത ഘടകങ്ങളെ അഭിസംബോധന ചെയ്താൽ 45% ഡിമെൻഷ്യ കേസുകളും തടയാനോ കാലതാമസം വരുത്താനോ കഴിയുമെന്ന് പറയുന്നു.


ഡിമെൻഷ്യയുടെ അപകടസാധ്യത കുറയ്ക്കാൻ സാധിക്കുമെന്ന് പഠന റിപ്പോർട്ടിന് നേതൃത്വം നൽകിയ പ്രൊഫസർ ഗിൽ ലിവിംഗ്സ്റ്റൺ പറഞ്ഞു. ഫിലാഡൽഫിയയിൽ നടന്ന കോൺഫറൻസിൽ സംസാരിക്കവെ, ഡിമെൻഷ്യ ഒഴിവാക്കുന്നതിനോ കാലതാമസം വരുത്തുന്നതിനോ ഉള്ള സാധ്യതകൾ ഉണ്ടെന്ന് അവർ ഊന്നിപ്പറയുന്നു. ഏത് പ്രായത്തിലും നടപടിയെടുക്കുന്നതും പ്രയോജനം കാണുമെന്ന് പ്രൊഫസർ ഗിൽ പറയുന്നു. ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ അഥവാ ബാഡ് കൊളസ്ട്രോൾ, ഏകദേശം 7% കേസുകൾക്ക് കാരണമാകുന്നുണ്ട്. കേൾവി ശക്തിയിൽ ഉള്ള വൈകല്യം, ഉയർന്ന രക്തസമ്മർദ്ദം, പുകവലി, പൊണ്ണത്തടി, വിഷാദം, ശാരീരിക അനങ്ങാതിരിക്കുക, പ്രമേഹം, അമിതമായ മദ്യപാനം, മസ്തിഷ്‌കാഘാതം, വായു മലിനീകരണം, സാമൂഹികമായ ഒറ്റപ്പെടൽ എന്നിവയും ഡിമെൻഷ്യയുടെ ഘടകങ്ങൾ ആണ്.