തെന്നിന്ത്യയിലെ മികച്ച നടിമാരിലൊരാളാണ് അമല പോള്‍. മലയാളിയായ അമല ചുരുങ്ങിയ നാള്‍ കൊണ്ട് തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി എല്ലാ ഭാഷകളിലും നായികയായി. ഇതിനിടെ വിവാഹവും വിവാഹ മോചനവും നടന്നു.

പക്ഷേ വീണ്ടും സിനിമയില്‍ സജീവമായ താരമിപ്പോള്‍ ഇടയ്ക്കിടെ വാര്‍ത്തകളില്‍ ഇടം നേടുന്നത് ഗ്ലാമര്‍ പ്രകടനത്തിലൂടെയാണ്. പൊതു ചടങ്ങുകളില്‍ അതീവ ഗ്ലാമറസായി എത്തുന്ന താരം ഏറെ വിമര്‍ശനങ്ങളും നേരിടുന്നു, പക്ഷേ അതിലൊന്നും തളരാതെ കൂടുതല്‍ ഗ്ലാമറസായാണ് പുതിയ വേദിയിലെത്തിയത്. തിരുട്ടുപയലേ 2 എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലായിരുന്നു അമലയുടെ പുതിയ ലുക്ക്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശരീര ഭംഗി കൃത്യമായി എടുത്തു കാണിക്കുന്ന വസ്ത്രമായിരുന്നു അമലയുടേത്. ചടങ്ങില്‍ ശ്രദ്ധാ കേന്ദ്രമായെങ്കിലും സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ കൂടുകയാണ്. എഎല്‍ വിജയുമായുള്ള വിവാഹ മോചനത്തിന് ശേഷം ഗ്ലാമറസായി വേദിയിലെത്തിയ അമലയെ ആരാധകര്‍ കൂവിയിരുന്നു. ഇപ്പോള്‍ വീണ്ടും അമലയുടെ വസ്ത്ര ധാരണം വിവാദമായി. അമലയിങ്ങനെ പൊതു ചടങ്ങില്‍ പ്രത്യക്ഷപ്പെടുമെന്ന് കരുതിയില്ലെന്ന് താരങ്ങളും പറയുന്നു. തിരുട്ടുപയലേ 2വില്‍ ബോബി സിംഹയാണ് നായകന്‍. ചിത്രത്തിന്റെ പോസ്റ്ററും ശ്രദ്ധിക്കപ്പെട്ടിരുന്നു.എന്നാല്‍ തന്നോട് ഇഴുകി ചേര്‍ന്ന് അഭിനയിക്കാന്‍ ബോബി സിംഹയ്ക്ക് മടിയായിരുന്നുവെന്ന് അമല പറയുന്നു. അതിനാല്‍ താന്‍ ബേബി സിംഹയെന്നാണ് വിളിച്ചിരുന്നതെന്നും അമല പറഞ്ഞു. പ്രസന്നയാണ് ചിത്രത്തില്‍ വില്ലന്‍. ഈ മാസം അവസാനം ചിത്രം തീയറ്ററുകളിലെത്തും.