അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

യുകെയിൽ ആമസോണിൻെറ ആദ്യത്തെ ജസ്റ്റ് വാക്ക് ഔട്ട് ഗ്രോസറി സ്റ്റോർ തുറന്നു. ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻെറ സഹായത്തോടെ സാധനങ്ങൾ തെരഞ്ഞെടുക്കുന്നതനുസരിച്ച് ഉപഭോക്താവിൻെറ അക്കൗണ്ടിൽ നിന്ന് പണം ഈടാക്കുന്ന സംവിധാനമാണ് ഇവിടെ ഉള്ളത് എന്നതാണ് ആമസോൺ ഷോപ്പിനെ വ്യത്യസ്തമാക്കുന്നത്. യുഎസിന് പുറത്തുള്ള ആമസോണിൻെറ ആദ്യത്തെ ജസ്റ്റ് വാക്ക് ഔട്ട് ഷോപ്പാണ് ലണ്ടനിലെ ഈലിംഗിൽ ആരംഭിച്ചിരിക്കുന്നത്. പൂർണ്ണമായും കോൺടാക്ട് ലെസ്സ് എന്ന് വിശേഷിപ്പിക്കാവുന്ന ഷോപ്പിലേക്ക് പ്രവേശനം ലഭിക്കുന്നത് ഉപഭോക്താക്കളുടെ ഫോണിലെ കോഡ് സ്കാൻ ചെയ്താണ്.

സാധനങ്ങൾ തിരഞ്ഞെടുക്കുന്ന മുറയ്ക്ക് ഉപഭോക്താവിൻെറ അക്കൗണ്ടിൽ നിന്ന് പണം ഈടാക്കുന്ന രീതിയിലാണ് ഷോപ്പിൻെറ സംവിധാനം. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് തിരഞ്ഞെടുക്കുന്ന സാധനങ്ങളുടെ ബില്ല് തയ്യാറാക്കുന്നത്. ഇതിനായി ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻെറ പിന്തുണയുള്ള ക്യാമറകളും സെൻസറുകളും ഷോപ്പിൽ സജ്ജീകരിച്ചിട്ടുണ്ട്. ബില്ലിങിനായി ക്യൂ നിൽക്കാതെയുള്ള ഷോപ്പിങ് അനുഭവത്തെക്കുറിച്ച് മലയാളികൾ ഉൾപ്പെടെയുള്ള പല ഉപഭോക്താക്കളും വളരെ നല്ല രീതിയിലാണ് പ്രതികരിച്ചത്. ഉപഭോക്താക്കൾക്ക് സ്റ്റാഫ് അംഗങ്ങളുടെ പ്രത്യക്ഷത്തിലുള്ള സഹായം ആവശ്യമില്ലെങ്കിലും മുപ്പതോളം ജീവനക്കാർ ആൾക്കാരുടെ സംശയങ്ങൾക്ക് മറുപടി നൽകാനും ഷെൽഫുകൾ പുനഃക്രമീകരിക്കാനുമായി സേവനം അനുഷ്ഠിക്കുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2500 ചതുരശ്ര അടി വിസ്തീർണമുള്ള ഷോപ്പിൽ ആമസോണിൽ നിന്ന് വാങ്ങിയ സാധനങ്ങൾ എടുക്കാനും തിരിച്ചു നൽകാനുമുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യമായി ആമസോൺ ഷോപ്പ് സന്ദർശിച്ച പല മലയാളികളും തങ്ങളുടെ സന്തോഷം മറച്ചുവെച്ചില്ല . പലരും തങ്ങളുടെ ഷോപ്പിംഗ് അനുഭവം ഫോട്ടോയായും വീഡിയോയായും സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചു. യുകെ മലയാളി ദമ്പതികളായ ഡെയ്‌സനും സനജയും മലയാളം യുകെയുമായി പങ്കുവെച്ച വീഡിയോ കാണാം.