ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഒ. ടി. ടി ഭീമനായ ആമസോൺ പ്രൈം സബ്‍സ്ക്രിപ്ഷന്‍ നിരക്കുകള്‍ കൂട്ടാന്‍ ഒരുങ്ങുന്നു. സെപ്റ്റംബർ മുതലാണ് നിരക്ക് വർധന. പ്രതിമാസ നിരക്ക് 8.99 പൗണ്ടായി ഉയരും. ഒരു പൗണ്ട് വർധനയാണ് വരുത്തിയത്. വാർഷിക നിരക്ക് 75 പൗണ്ടിൽ നിന്ന് 95 പൗണ്ടായി ഉയരും. 2014ന് ശേഷം യുകെയിൽ ഇതാദ്യമായാണ് നിരക്ക് വർധിപ്പിക്കുന്നതെന്ന് ആമസോൺ അറിയിച്ചു. പണപ്പെരുപ്പവും പ്രവർത്തനച്ചെലവുകളും വർധിച്ചതാണ് നിരക്ക് വർധനയ്ക്ക് കാരണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നെറ്റ്ഫ്ലിക്സ് പോലുള്ള മറ്റ് പ്ലാറ്റ്ഫോമുകളും വർദ്ധിച്ചുവരുന്ന ചെലവ് കാരണം സബ്സ്ക്രിപ്ഷൻ നിരക്കുകൾ വർദ്ധിപ്പിച്ചിരുന്നു. ജീവിതച്ചെലവ് പ്രതിസന്ധി കാരണം നിരവധി കുടുംബങ്ങൾ അവരുടെ സ്ട്രീമിംഗ് സബ്‌സ്‌ക്രിപ്‌ഷനുകൾ റദ്ദാക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. നിലവില്‍ ഒടിടി മേഖലയില്‍ ശക്തമായ സാന്നിധ്യമാണ് പ്രൈം വീഡിയോ. നിരവധി മികച്ച സീരിസുകളും ചിത്രങ്ങളും ആമസോണിൽ എത്തുന്നുണ്ട്.