തിരുവനന്തപുരം: അമ്പൂരി രാഖി കൊലപാതകത്തില്‍ പ്രതികരണവുമായി രാഖിയുടെ മുൻ കാമുകനും സൈനികനുമായ അഖില്‍ നായര്‍.കേസില്‍ തനിക്ക് പങ്കില്ലെന്ന് അഖില്‍ ഒരു ചാനലിനോട് പറഞ്ഞു.

എന്നാൽ രാഖിയെ കൊന്നിട്ടില്ലെന്നും താൻ ഒളിവിലല്ലെന്നും മാധ്യമപ്രവർത്തകനോട് അഖിലിന്റെ വിശദീകരണം.. ലഡാക്കിലെ സൈനിക കേന്ദ്രത്തിലാണ് ഇപ്പോഴെന്നും അവധി ലഭിച്ചിട്ടുണ്ടെന്നും നാട്ടിലെത്തിയാലൂടൻ‍ പൊലീസിനു മുന്നിൽ ഹാജരാകുമെന്നും അഖിൽ പറഞ്ഞു. പിതാവ് മണിയൻ എന്നു വിളിക്കുന്ന രാജപ്പൻനായരോട് ഫോണിൽ സംസാരിക്കുന്നതിനിടെയാണ് അവിടെയെത്തിയ മാധ്യമപ്രവർത്തകനോടും അഖിൽ സംസാരിച്ചത്.

‘‘രാഖിയെ ജൂൺ 21നു കണ്ടിരുന്നു. രാഖി ആവശ്യപ്പെട്ട പ്രകാരം കാറിൽ കയറ്റി ധനുവച്ചപുരത്തു വിട്ടു. എനിക്ക് 25 വയസായി. രാഖിക്ക് 5 വയസ് കൂടുതലുണ്ട്. അവൾ പിൻമാറാതെ എൻെറ പുറകേ നടക്കുകയായിരുന്നു. ഞാൻ കഴിവതും ഒഴിവാക്കാൻ ശ്രമിച്ചു. എനിക്ക് കൊല്ലണമെന്നുണ്ടായിരുന്നെങ്കിൽ ഇതിനു മുൻപേ കഴിയുമായിരുന്നു. അവളെ കൊന്നിട്ട് പ്രതിയായി ജോലിയും നഷ്ടപ്പെട്ട് ജയിലിൽകിടക്കേണ്ട ആവശ്യം എനിക്കില്ല. ഞാൻ 27ന് വൈകിട്ട് 7ന് രാജധാനി എക്സ്പ്രസിൽ യാത്രതിരിച്ചു ഡൽഹിയിലെത്തി 29നു യൂണിറ്റിൽ റിപ്പോർട്ട് ചെയ്തു.’’ ഇങ്ങനെ പോകുന്നു അഖിലിന്റെ വാക്കുകൾ.

സൈനികനായ അഖിലിന് വിവാഹം ഉറച്ചപ്പോള്‍ കാമുകി രാഖി തടസമാകുമെന്നു കണ്ടപ്പോഴാണ് രാഖിയെ വകവരുത്താന്‍ അഖിലും രാഹുലും തീരുമാനിക്കുകയും ആദര്‍ശ് അതിനു കൂട്ടുനില്‍ക്കുകയും ചെയ്തുവെന്നാണ് പോലീസ് റിപ്പോർട്ട് . അച്ഛന്‍ മണിയന്റെ പിന്തുണയും തുണയായി. ദുരഭിമാനമാണ് കൊലയിലേക്ക് കാര്യങ്ങളെത്തിച്ചത്. പെണ്‍കുട്ടിയുടെ പ്രായക്കൂടുതലും അച്ഛനെ ചൊടിപ്പിച്ചിരുന്നു. സൈനികനായ മകന്‍ നല്ല സ്ത്രീധനം വാങ്ങി കെട്ടുന്നതിനോടായിരുന്നു അച്ഛന് താല്‍പ്പര്യം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഖിലിന്റെ സഹോദരനും അച്ഛനും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് നിഗമനം. രാഖിയെ ജൂണ്‍ 21നാണ് കാണാതായത്. അന്ന് നെയ്യാറ്റിന്‍കരയില്‍ കാറുമായെത്തിയ അഖിലിനൊപ്പം യുവതി അമ്ബൂരിയിലേക്കു പോകുകയായിരുന്നു. അവിടെവച്ച്‌ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. നഗ്നമായ നിലയിലുള്ള മൃതദേഹത്തില്‍ ഉപ്പു വിതറിയിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ പുരയിടം മുഴുവന്‍ പുല്ലുവെട്ടി കിളയ്ക്കുകയും കമുകിന്റെ തൈകള്‍ വച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കൊലപാതകത്തിനു ശേഷം യുവതിയുടെ സിം മറ്റൊരു ഫോണിലുപയോഗിച്ച്‌, കൊല്ലം സ്വദേശിക്കൊപ്പം താന്‍ പോകുന്നുവെന്ന വ്യാജ സന്ദേശവും പ്രതികള്‍ അയച്ചതായി പൊലീസ് അറിയിച്ചു. അന്വേഷണം വഴിമുട്ടിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് പൊലീസ് നിഗമനം.രാഖിയെ കാണാതായെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടന്നുവരികയായിരുന്നു. ഇതിനിടെയാണ് അമ്പൂരി പ്രദേശത്താണ് രാഖിയുടെ ഫോണ്‍ അവസാനം പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തി.

തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് അഖിലിലേക്ക് എത്തിയത്. കഴിഞ്ഞ 27ന് അഖില്‍ ഡല്‍ഹിയിലെ ജോലിസ്ഥലത്തേക്ക് പോയെന്ന് ബന്ധുക്കള്‍ പറഞ്ഞെങ്കിലും അവിടെ എത്തിയില്ലെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്.

രാഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന സൈനികൻ അഖിൽ ആർ.നായർ തിരികെ ജോലിയിൽ പ്രവേശിച്ചിട്ടില്ലെന്ന് പൊലീസ്. സൈനിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടപ്പോൾ അവധി കഴിഞ്ഞു ജോലിയിൽ പ്രവേശിക്കാനായി ഉന്നതാധികാരികളുടെ അടുത്ത് ഇയാൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് അറിയിച്ചതെന്നു പൊലീസ് പറഞ്ഞു. ലഡാക്കിലെ സൈനിക കേന്ദ്രത്തിൽ നിന്നെന്ന മട്ടിൽ അഖിൽ ഫോണിൽ സംസാരിച്ചത് അതുകൊണ്ടുതന്നെ പൊലീസ് മുഖവിലയ്ക്ക് എടുക്കുന്നില്ല.