തിരുവനന്തപുരം അമ്പൂരിയിൽ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ സൈനികനായ മുഖ്യപ്രതിയെ കസ്റ്റഡിയിൽ കിട്ടാൽ പൊലീസ് സൈന്യത്തെ സമീപിച്ചു. തിരുവനന്തപുരം പൂവാർ സ്വദേശി രാഖിയുടെ മൃതദേഹമാണ് സുഹൃത്തായ അഖിലിന്റെ നിർമാണം നടക്കുന്ന വീടിന് സമീപത്ത് ഇന്നലെ വൈകുന്നേരം കണ്ടെത്തിയത്. രാഖിയെ സുഹൃത്ത് അഖിലും സഹോദരൻ രാഹുലും അഖിലിന്‍റെ സുഹൃത്ത് ആദർശും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് ആദർശ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.

അതേസമയം യുവതിയുടെ പോസ്റ്റുമോർട്ടം ഇന്ന് മെഡിക്കൽ കോളജിൽ നടക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർന്നുള്ള അന്വേഷണം.

ജൂണ്‍ 18-നാണ് എറണാകുളത്തുനിന്ന് രാഖി അവധിക്ക് നാട്ടിലെത്തിയത്. 21-ന് അഖിലേഷ് താന്‍ പണികഴിപ്പിക്കുന്ന വീടുകാണാന്‍ രാഖിയെ വിളിച്ചു. നെയ്യാറ്റിന്‍കരയില്‍നിന്ന് കാറിലാണ് കൂട്ടിക്കൊണ്ടുപോയത്. രാഖിയെ കാണാനില്ലെന്ന പരാതിയെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ അത് വഴിതെറ്റിക്കാന്‍ രാഖിയുടെ സിംകാര്‍ഡില്‍നിന്ന് ചെന്നൈക്ക് പോവുകയാണെന്ന സന്ദേശവും മറ്റൊരു ഫോണിലേക്ക് അയച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുത്തന്‍കടയില്‍ ചായക്കട നടത്തിയിരുന്ന രാജന്റെ(മോഹനന്‍) രണ്ടാമത്തെ മകളാണ് രാഖി. രാഖിയുടെ ചെറുപ്പത്തില്‍ത്തന്നെ അമ്മ മരിച്ചു. മോഹനന്‍ രണ്ടാമത് വിവാഹംകഴിച്ച സില്‍വിയാണ് മൂന്നുമക്കളേയും വളര്‍ത്തിയത്.