ന്യൂസ് ഡെസ്ക്, മലയാളം യുകെ

രോഗികൾക്ക് വിദഗ്ധ ചികിത്സ ലഭിക്കാൻ ഹോസ്പിറ്റലുകളിൽ പ്രവേശനം ലഭിക്കുന്നതിനായി ആംബുലൻസുകളിൽ കാത്തിരിക്കേണ്ടി വരുന്നത് കടുത്ത ദുരിതമാണ് സമ്മാനിക്കുന്നത്. നിലവിൽ ദിനംപ്രതി ഇത്തരം വിഷമഘട്ടത്തിലൂടെ ഏകദേശം 1000 പേരോളം കടന്നു പോകുന്നതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ വർഷം, 414,137 രോഗികൾ ആശുപത്രിയിൽ പ്രവേശിക്കാൻ കാത്തുനിൽക്കുന്ന ആംബുലൻസുകളിൽ വളരെക്കാലം ചെലവഴിച്ചതിനാൽ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതായിട്ടുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇത്തരം ദുരവസ്ഥ കാരണം കടുത്ത രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളെ കൂടാതെ മരണം വരെയോ സംഭവിച്ചതായാണ് പുറത്തു വരുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


പുറത്തുവരുന്ന കണക്കുകൾ അമ്പരപ്പിക്കുന്നതാണെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എ & ഇ യ്ക്ക് വേണ്ടിയുള്ള ഡിമാൻഡ് ഉയർന്നത് ഇതിനുള്ള ഒരു കാരണമാണ്. വർദ്ധിച്ചു വരുന്ന രോഗികളുടെ എണ്ണം പ്രായമായവരുടെ ജനസംഖ്യ തുടങ്ങിയ കാര്യങ്ങളെല്ലാം ഇത്തരം സാഹചര്യത്തിലേയ്ക്ക് നയിക്കുന്നതായി ചൂണ്ടി കാണിക്കപ്പെടുന്നു.


ആംബുലൻസ് മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ വളരെ കാലമായി പറയുന്നതാണ് പ്രസ്തുത വിവരങ്ങൾ എന്ന് ഇംഗ്ലണ്ടിലെ 10 പ്രാദേശിക എൻഎച്ച്എസ് ആംബുലൻസ് സേവനങ്ങളുടെ മേധാവികളെ പ്രതിനിധീകരിക്കുന്ന എഎസിഇയുടെ മാനേജിംഗ് ഡയറക്ടർ അന്ന പാരി പറഞ്ഞു. ആശുപത്രിയിലേയ്ക്ക് രോഗികളെ കൈമാറുന്ന രീതിയിലെ കാലതാമസം കൂടുന്നത് ആയിരക്കണക്കിന് രോഗികളുടെ ജീവൻ അപകടത്തിലാകുന്നതിന് കാരണമാകുമെന്ന് അവർ കൂട്ടിച്ചേർത്തു. ആംബുലൻസിൽ അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ 15 മിനിറ്റിനുള്ളിൽ എ ആൻഡ് ഇ ജീവനക്കാരുടെ പരിചരണത്തിന് കൈമാറണമെന്ന് ദേശീയ മാർഗനിർദേശം പറയുന്നു. പലപ്പോഴും രോഗികളെ കൈമാറാൻ സാധിക്കാതെ വരുന്നത് ആംബുലൻസുകൾക്ക് മറ്റുള്ളവർക്ക് സേവനം നൽകുന്നതിനും തടസ്സമാകും. കഴിഞ്ഞയാഴ്ച ഇംഗ്ലണ്ടിലെ ആശുപത്രികളിൽ ആംബുലൻസിൽ എത്തുന്ന രോഗികളിൽ ഏകദേശം മൂന്നിലൊന്ന് -(32.1% )- A&E ടീമുകൾക്ക് കൈമാറാൻ കുറഞ്ഞത് 30 മിനിറ്റെങ്കിലും ആണ് കാത്തിരിക്കേണ്ടി വന്നത്.