കൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചത്. ഇയാള്‍ക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. കൊലപാതകം, ബലാല്‍സംഗം, അന്യായമായി തടഞ്ഞുവെക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതി ചെയ്തതായി തെളിഞ്ഞെന്ന് വിധിയില്‍ കോടതി വ്യക്തമാക്കി.

അമീറുളിന് വധശിക്ഷ നല്‍കണമെന്ന് ജിഷയുടെ അമ്മ രാജേശ്വരി ആവശ്യപ്പെട്ടു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. അതിക്രമിച്ചു കയറല്‍, വീട്ടില്‍ അന്യായമായി തടഞ്ഞുവെക്കല്‍, കൊലപാതകം, തെളിവു നശിപ്പിക്കല്‍, ദളിത് പീഡനത്തിലെ വകുപ്പുകള്‍ എന്നിവയാണ് ഇയാള്‍ക്കു മേല്‍ ചുമത്തിയിരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശാസ്ത്രീയ തെളിവുകള്‍ നിരത്തിയായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍ ഈ തെളിവുകള്‍ കുറ്റം തെളിയിക്കാന്‍ പര്യാപ്തമല്ലെന്ന് പ്രതിഭാഗവും വാദിച്ചു. 9 മാസത്തോളം നീണ്ട കോടതി നടപടികള്‍ക്ക് ശേഷമാണ് വിധി പ്രസ്താവിച്ചത്.