കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബംഗാളിലേക്ക്. ബംഗാള്‍ സന്ദര്‍ശിക്കുന്ന അമിത്ഷാ തൃണമൂല്‍ വിമതന്‍ സുവേന്ദു അധികാരിയെ കാണുമെന്ന് സൂചന. അമിത് ഷായുടെ സന്ദര്‍ശനത്തിലെ ആദ്യ സ്ഥലമായ മെദിനിപൂരില്‍ വെച്ചായിരിക്കും ഇരുവരും ഒരുമിച്ച് വേദി പങ്കിടുക എന്നാണ് റിപ്പോര്‍ട്ട്.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ നന്ദിഗ്രാം എംഎല്‍എയാണ് അധികാരി. അതേസമയം ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ബിജെപി ദേശീയ നേതാക്കള്‍ ബംഗാളില്‍ ശക്തമായ പ്രവര്‍ത്തനമാണ് നടത്തുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

294 സീറ്റുകളുള്ള ബംഗാളില്‍ നിന്ന് 200 സീറ്റുകള്‍ പിടിച്ചെടുക്കുകയെന്നതാണ് ഈ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രചരണം. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് അമിത് ഷാ പാര്‍ട്ടി പ്രവര്‍ത്തകരെ കാണുക