ഹിന്ദി സീരിയല്‍ കസമിലൂടെ പ്രശസ്തനായ നടന്‍ അമിത് ടണ്‍ഡണിന്റെ ഭാര്യ റൂബി ഒരു മാസത്തിലേറെയായി ദുബൈ ജയിലിലാണെന്ന് റിപ്പോര്‍ട്ട്. ചര്‍മരോഗ വിദഗ്ധയായ റൂബി യു.എ.ഇ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി എന്ന കേസിലാണ് അറസ്റ്റിലായത്.
ഭാര്യ ദുബൈ ജയിലിലാണെന്നും അവരെ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് താനെന്നും നടന്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഒരു തവണ ശ്രമിച്ചെങ്കിലും നടന്നില്ല. അടുത്തയാഴ്ച ദുബൈയിലേക്ക് വീണ്ടും പോകുന്നുണ്ടെന്നും അമിത് പറഞ്ഞു.
റൂബി നിരപരാധിയാണ്. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ എല്ലാവരേയും ഒരുപോലെ ചികിത്സിക്കുന്ന ഡോക്ടറാണ്. നന്നായി ജോലി ചെയ്യുന്ന അവരെ ബോളിവുഡില്‍ നിന്നു മാത്രമല്ല, ഹോളിവുഡില്‍ നിന്നും ആളുകള്‍ തേടിയെത്താറുണ്ട്. റൂബിയെ ആരോ കെണിയില്‍ പെടുത്തിയതാണെന്നും അമിത് ആരോപിച്ചു. നിയമ സംവിധാനത്തില്‍ താന്‍ വിശ്വസിക്കുന്നു. അവരെ ജയിലില്‍ നിന്ന് ഇറക്കാന്‍ കഴിയുമെന്നു തന്നെയാണ്? വിശ്വാസമെന്നും അമിത് പറഞ്ഞു.10 വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഏഴു വയസുള്ള മകളുണ്ട്. നിലവില്‍ ഇരുവരും അകന്നു കഴിയുകയാണ്.
Leave a Reply