ന്യുസ് ഡെസ്ക്
ഗ്ലോസ്റ്റർ : ഓ,,,, ഇന്ന് വല്ലാത്ത തണുപ്പാണ് … പുറത്താണെങ്കിൽ കൂരിരുട്ടാണ് ,,, എങ്കിൽ നാളെ ചെയ്യാം …. തണുപ്പ് കാലം തുടങ്ങി കഴിഞ്ഞാൽ യുകെ മലയാളികൾക്കിടയിൽ സർവ്വസാധാരണമായി കേൾക്കുന്ന ഒരു വാചകമാണിത് . ഇങ്ങനെ ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങൾ മടിമൂലം നാളെ ,,,, നാളെ ,,,, എന്ന് പറഞ്ഞു നീട്ടിവയ്ക്കുന്ന ഓരോ യുകെ മലയാളികൾക്കും പ്രചോദനാവുകയാണ് ഗ്ലോസ്റ്ററിലെ അമ്മാരായ ഈ മുന്ന് കൂട്ടുകാരികൾ . ഗ്ലോസ്റ്റർഷെയർ മലയാളി അസ്സോസിയേഷനിലെ സജീവ അംഗങ്ങളായ രമ്യ മനോജ് വേണുഗോപാൽ – ആഷ്‌ലി സാവിയോ – രാജി അനീഷ് സുഹൃത്തുക്കളാണ് ഇപ്പോൾ യുകെ മലയാളികൾക്കിടയിൽ ചർച്ചാവിഷയമായിരിക്കുന്നത് . അനേകം യുകെ മലയാളികളെ ബാധിച്ചിരിക്കുന്ന ” മടി ” എന്ന രോഗത്തിനുള്ള മരുന്നാണ് ” അമ്മ രുചി ” എന്ന് പേരിട്ട യൂ ട്യൂബ് ചാനലിലൂടെ ഈ കൂട്ടുകാരികൾ പങ്ക് വയ്ക്കുന്നത് . അതെന്താ,,, ഈ അമ്മമാർ പുതിയ മരുന്നുകൾ വല്ലതും കണ്ടുപിടിച്ചോ ? . അതേ ,,,, അതിശയിക്കണ്ട ,,, അവർ നല്ലൊരു മരുന്ന് തന്നെയാണ് യുകെ മലയാളികൾക്കായി കണ്ടു പിടിച്ചിരിക്കുന്നത് .
ഈ തണുപ്പ് കാലം എങ്ങനെ കൂടുതൽ സജീവമാക്കാം എന്ന ചിന്തയിൽ നിന്നാണ് ഇങ്ങനെ ഒരു യൂട്യൂബ് ചാനൽ തുടങ്ങുന്ന സാഹചര്യത്തിലേയ്ക്ക് ഈ അമ്മമാർ ചെന്നെത്തിയത് . ചൂട് കാലത്തെപ്പോലെ തണുപ്പ് കാലവും സജീവമാക്കി നിർത്തികൊണ്ട് നിത്യ ജീവിതത്തിലെ മടി മാറ്റിയെടുക്കുവാനുള്ള വഴികളാണ് ഈ ചാനലിലൂടെ അവർ യുകെ മലയാളികളോട് പറയുവാൻ ശ്രമിക്കുന്നത് . മനസും വയറും ഒരുപോലെ നിറയ്ക്കുന്ന പകരം വയ്ക്കാനില്ലാത്ത അമ്മമാരുടെ കൈപ്പുണ്യം എന്നും നമ്മുടെയൊക്കെ ഓർമ്മകളിലില്ലേ ?. ആ അമ്മ രുചിക്ക് പുതിയ മാനങ്ങൾ തേടി ശ്രദ്ധേയരാകുകയാണ് രമ്യ മനോജ് – ആഷ്‌ലി സാവിയോ – രാജി അനീഷ് ചങ്ങാതിക്കൂട്ടം. താമസവും ജോലിയും വ്യത്യസ്ത സ്ഥലങ്ങളിൽ ആയിരുന്നിട്ടും പോലും എല്ലാ പരിമിതികളെയും പുഞ്ചിരിച്ചു നേരിട്ട് കൊണ്ടാണ് ” അമ്മ രുചി ” എന്ന യൂ ട്യൂബ് ചാനലിന് അവർ തുടക്കം കുറിച്ചത് .
തങ്ങളുടെ പ്രിയപ്പെട്ട പാചകം മാത്രമല്ല രസകരമായ യാത്രകളും , അനുഭവങ്ങളും , അറിവുകളും എല്ലാം പങ്കു വയ്ക്കാനാണ് ഈ ചാനലിലൂടെ മൂവർസംഘം ലക്ഷ്യമിടുന്നത് . പൊതുസമൂഹത്തിന് സഹായകരമായ പതിനഞ്ചോളം വീഡിയോകൾ ഇതിനോടകം അവർ ഇറക്കി കഴിഞ്ഞു. എല്ലാ വീഡിയോകൾക്കും അനേകം പ്രേക്ഷകരെയാണ് ചുരുങ്ങിയ കാലം കൊണ്ട് ഇവർ നേടിയെടുത്തത്. നല്ല നല്ല ആശയങ്ങൾ സ്വരൂപിച്ചുകൊണ്ട് ഓരോ ആഴ്ചയിലും പുതിയ പ്രോജക്റ്റിനായി ഒന്നിച്ചു കൂടുന്ന ഈ കൂട്ടുകാരികൾ തോൽപ്പിക്കുന്നത് യുകെ മലയാളികളിലെ ” മടി ” എന്ന രോഗത്തെ തന്നെയാണ് . ഇവരെ അനുകരിച്ചുകൊണ്ട് മറ്റ് പല കൂട്ടുകാരികളും സമാനമായ രീതിയിലുള്ള ചില കൂട്ടായ്മകൾക്ക് തുടക്കം കുറിക്കുവാനുള്ള തയാറെടുപ്പിലാണെന്ന് അവർ പറയുന്നു . തങ്ങൾ കാട്ടിക്കൊടുത്ത മാതൃക മറ്റ് പലരും ഏറ്റെടുക്കാൻ തയ്യാറായതിൽ അതീവ സന്തുഷ്ടരാണ് ഈ അമ്മമാർ .
കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയോടൊപ്പം പ്രേക്ഷകർ കൂടി ഒപ്പം നിന്നതോടെ തങ്ങളുടെ സ്വപ്നത്തിന് ചിറകുകൾ വന്നതായി മൂവരും ഒരേ സ്വരത്തിൽ പറയുന്നു. ജോലിയും കുടുംബവും മാത്രമല്ല സ്ത്രീകൾ മനസ് വച്ചാൽ അതിരുകൾ ഇല്ലാത്ത നേട്ടങ്ങൾ കൊയ്യാം എന്ന ഓർമ്മപ്പെടുത്തൽ കൂടിയാവുകയാണ് ” അമ്മ രുചി ” എന്ന ഇവരുടെ യൂ ട്യൂബ് ചാനൽ . ഉർജ്‌ജസ്വലതയുള്ള ഒരു മനസ്സ് ഉണ്ടെങ്കിൽ എത്ര വലിയ പ്രതികൂല സാഹചര്യങ്ങളെയും നേരിടാൻ കഴിയുമെന്നും , അതിലൂടെ മടിപിടിച്ചിരിക്കുന്ന മനോഭാവത്തെ മാറ്റിയെടുത്ത് ജീവിതം കൂടുതൽ മനോഹരമാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് മിടുക്കികളായ ഈ അമ്മമാർ .
അമ്മ രുചിയിലെ എല്ലാ വീഡിയോകളും കാണുവാൻ താഴെയുള്ള യൂ ട്യൂബ് ലിങ്ക് ക്ലിക്ക് സന്ദർശിക്കുക
[oo][/ot-video
Leave a Reply