സ്റ്റെല്ല എന്ന് പേരിട്ടിരിക്കുന്ന ശീതക്കാറ്റിന്റെ പിടിയിലാണ് ന്യൂയോര്‍ക്ക്. ഒപ്പം കനത്ത മഞ്ഞുവീഴ്ച്ചയും. ഒട്ടുമിക്ക സ്‌കൂളുകളും ഓഫീസുകളും അടഞ്ഞുകിടക്കുന്നു. പൊതുഗതാഗത സംവിധാനങ്ങള്‍ ഭാഗികമായി തടസപ്പെട്ടു. മഞ്ഞുവീഴ്ച്ചയുടെ വ്യാപ്തി ചൂണ്ടിക്കാട്ടിയുള്ള ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഹുഡ്‌സണ്‍ നദിയ്ക്ക് സമീപത്തുള്ള റിന്‍ക്ലിഫ്-കിങ്‌സറ്റണ്‍ അമട്രാക് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ട്രെയിന്‍ കാത്തുനില്‍ക്കുന്ന കുറച്ചും യാത്രികരാണ് വീഡിയോയുടെ തുടക്കത്തില്‍. തൊട്ടുപിന്നാലെ ഒരു ട്രെയിന്‍ വരുന്നത് കാണാം. ട്രാക്കിലെ മഞ്ഞുപാളികളെ തെറിപ്പിച്ചാണ് ട്രെയിനിന്റെ വരവ്. ഏതാനും നിമിഷങ്ങള്‍ കഴിയുമ്പോള്‍ കാണുന്നത് മഞ്ഞു ഇടിഞ്ഞു വീഴുന്ന പോലെ . ട്രെയിനിനെ കാണാനേ ഇല്ല. സ്‌ക്രീനിലുള്ളത് മഞ്ഞുപാളികള്‍ മാത്രം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ