തിരുവനന്തപുരം കാട്ടാക്കട കുറ്റിച്ചല്‍ തരിംഭുതത്താല്‍ പാറ വളവില്‍ സ്വകാര്യ സ്‌കൂള്‍ അധ്യാപികയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി മ​ർ​ച്ച​ന്‍റ് നേ​വി ജീ​വ​ന​ക്കാ​ര​നാ​യ സു​ബീ​ഷ് ത​ന്‍റെ ക​പ്പ​ലി​ൽ നി​ന്നും ക​വ​ർ​ന്ന ആ​സി​ഡ് ക​ട​ത്തി​കൊ​ണ്ടു വ​ന്നാ​ണ് ആ​ക്ര​മ​ണം നടത്തിയിരിക്കുന്നതെന്ന് പോലീസ്. ക​പ്പ​ലി​ലെ കെ​മി​ക്ക​ൽ ലാ​ബി​ൽ നി​ന്നു​മാ​ണ് എ​ൻ​ജി​നി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ആ​സി​ഡ് സു​ബീ​ഷ് കൈ​ക്ക​ലാ​ക്കി​യ​ത്.

ആ​സി​ഡു​മാ​യി വി​മാ​ന​ത്തി​ൽ നാ​ട്ടി​ലെ​ത്തു​ക അ​സാ​ധ്യ​മാ​യ​തി​നാ​ൽ യാ​ത്ര ക​പ്പ​ലി​ലാ​ക്കി. പ്രതി ആക്രമണം ന​ട​ത്ത​ണ​മെ​ന്ന ഉ​ദേ​ശ​ത്തോ​ടെ​യാ​ണ് നാ​ട്ടി​ലെ​ത്തി​യ​തെ​ന്നും താ​നാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് യു​വ​തി അ​റി​യ​രു​തെ​ന്ന നി​ർ​ബ​ന്ധ​വും യു​വാ​വി​ന് ഉ​ണ്ടാ​യി​രു​ന്നുവെന്നും പോലീസ് പറയുന്നു. വിവാഹാഭ്യർഥന നിഷേധിച്ചതാണ് ആക്രമണത്തിന് കാരണം.

യു​വ​തി ഇ​പ്പോ​ൾ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ൽ​സ​യി​ലാ​ണ്. മു​ഖ​ത്ത് ആ​സി​ഡ് വീ​ണി​ല്ല എ​ങ്കി​ലും ശ​രീ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ആ​സി​ഡ് വീ​ണി​ട്ടു​ണ്ട്. വീ​ര്യം കൂ​ടി​യ ആ​സി​ഡ് ആ​യ​തി​നാ​ൽ പൊ​ള്ള​ലു​ണ്ട്. അ​തി​നി​ടെ കു​റ്റി​ച്ച​ൽ എ​ന്ന പി​ന്നോ​ക്ക ഗ്രാ​മ​ത്തി​ന് ഞെ​ട്ട​ൽ ഇ​തേ​വ​രെ മാ​റി​യി​ട്ടി​ല്ല. പ്ര​തി​യെ പി​ടി​കൂ​ടി എ​ന്ന് അ​റി​യി​ച്ചി​ട്ടും ഭീ​തി വി​ട്ടു​മാ​റാ​തെ നിൽക്കുകയാണ് യുവ​തി​യു​ടെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സു​ബീ​ഷ് മറ്റൊരു കേ​സി​ലും പ്ര​തി​യെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ്. ഒ​രു വ​ർ​ഷം മുമ്പ് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി ഡിവൈഎസ്പി അനിൽ കുമാർ പറഞ്ഞു. സു​ബീ​ഷി​നെ മ​ഹി​ളാ മ​ന്ദി​ര​ത്തി​ൽ ക​ഴി​യു​ന്ന കു​ട്ടി​യു​ടെ അ​ടു​ത്തെ​ത്തി​ച്ച് ഉ​റ​പ്പു വ​രു​ത്താ​നാ​ണു പോ​ലീ​സ് ശ്ര​മം. സം​ഭ​വം ന​ട​ന്ന സ​മ​യ​ത്തു കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ അ​ന്നു കു​ട്ടി പ​റ​ഞ്ഞ ചി​ല കാ​ര്യ​ങ്ങ​ളി​ലെ വൈ​രു​ധ്യം കാ​ര​ണം ഇ​യാ​ൾ ര​ക്ഷ​പ്പെ​ട്ടു​വെ​ന്നാ​ണു നാ​ട്ടു​കാ​രും പ​റ​യു​ന്ന​ത്. നാ​ട്ടു​കാ​ർ ന​ൽ​കി​യ വി​വ​ര​ത്തെ തു​ട​ർ​ന്നു ന​ട​ന്ന ചോ​ദ്യം ചെ​യ്യ​ലി​ൽ ഈ ​കേ​സും ഇ​യാ​ൾ സ​മ്മ​തി​ച്ച​താ​യാ​ണു പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന.​

നെ​യ്യാ​ർ​ഡാം പോ​ലീ​സി​ന്‍റെ ക​ഴി​വാ​ണ് ഇ​ത്ര​യും സ​മ​യ​ത്തി​നു​ള്ളി​ൽ പ്ര​തി​യെ പി​ടി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. പ​ൾ​സ​ർ ബൈ​ക്കി​ൽ വ​ന്ന ഇ​യാ​ളെ തി​രി​ച്ച​റി​യി​തി​രി​ക്കാ​ൻ ഹൈ​ൽ​മ​റ്റും ജാ​ക്ക​റ്റും ധ​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ സി​സി​ടി​വി കാ​മ​റ​യി​ൽ ബൈ​ക്കി​ന്‍റെ ന​മ്പ​ർ പ​തി​ഞ്ഞു. അ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണ് ആ​ദ്യം ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യ​ത്. തു​ട​ർ​ന്ന് യു​വ​തി​യു​ടെ സു​ഹ്യ​ത്തി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ പോ​ലീ​സി​ന് കാ​ര്യ​ങ്ങ​ൾ പി​ടി​കി​ട്ടി.

പ്ര​ണ​യ​വു​മാ​യി ന​ട​ന്ന​യാ​ളെ​ന്ന് മ​ന​സി​ലാ​ക്കി​യ പ്ര​തി​യെ ഫേ​സ് ബു​ക്ക് അ​ട​ക്ക​മു​ള്ള​വ പ​രി​ശോ​ധി​ച്ചാ​ണ് പി​ടി​ച്ച​ത്. പി​ടി​ക്കു​മ്പോ​ൾ സു​ബീ​ഷി​ന്‍റെ ദേ​ഹ​ത്ത് ആ​സി​ഡ് വീ​ണ പാ​ട് ക​ണ്ട​തും തുമ്പായി. ഇ​ന്ന​ലെ പ്ര​തി​യു​മാ​യി എ​സ്.​ഐ സ​തീ​ഷ്കു​മാ​ർ സ്ഥ​ല​ത്ത് എ​ത്തി തെ​ളി​വെ​ടു​ത്തു. ആ​സി​ഡി​ന്‍റെ കു​പ്പി​യും ജാ​ക്ക​റ്റും കണ്ടെത്തിയിട്ടുണ്ട്. സു​ബീ​ഷി​നെ ഇ​ന്ന് കാ​ട്ടാ​ക്ക​ട കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. വധ​​ശ്ര​മ​ത്തി​നാ​ണ് കേ​സ്സ് എ​ടു​ത്തി​ട്ടു​ള്ള​ത്.