ഉണ്ണികൃഷ്ണൻ ബാലൻ
കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കൈമാറുകയാണ് യുകെയിലെ ഇടതുപക്ഷ കലാസാംസ്കാരിക സംഘടനയായ സമീക്ഷ യുകെ. കഴിഞ്ഞ രണ്ടു മാസത്തോളമായി സമീക്ഷ യുകെയുടെ ഇരുപത്തിമൂന്നോളം ബ്രാഞ്ചുകൾ
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തിയ ബിരിയാണി മേളയിലൂടെയും സുമനസ്സുകളുടെ അകമഴിഞ്ഞ സംഭവനയിലൂടെയും ഈ തുക കണ്ടെത്തിയത്. ഗ്ലോസ്റ്റെർഷെയർ,ബെൽഫാസ്റ്റ് ,ലണ്ടൻഡറി, കേറ്ററിംഗ്, കൊവെൻട്രി ,മാഞ്ചസ്റ്റർ ,ബ്രിസ്റ്റോൾ,നോർത്താംപ്ടൺ,പീറ്റർബറോ &ബോസ്റ്റൺ, ബിർമിങ്ഹാം, എക്സിറ്റർ, ബെഡ്ഫോർഡ് ,പൂൾ, വിഗാൻ, ഹീത്രോ സെൻട്രൽ, ഇപ്സ്വിച്, സാലിസ്ബറി, എഡിൻബറോ, ഇൻവെർനെസ്സ് , ന്യൂകാസിൽ ഈസ്റ്റ് ഹാം, ഷെഫീൽഡ് എന്നീ ബ്രാഞ്ചുകളുടെ സജീവമായ പ്രവർത്തനങ്ങളെ സമീക്ഷ നാഷണൽ കമ്മറ്റി അഭിനന്ദിച്ചു.
ഒരു പക്ഷെ ഇത്രയും വലിയ തുക യുകെയിൽ നിന്നും ആദ്യമായിട്ടായിരിക്കും CMDRF ലേക്ക് എത്തുന്നത് , ഇതിൽ ഓരോ സമീക്ഷ പ്രവർത്തകനും അഭിമാനിക്കാം. ബ്രാഞ്ച് തലങ്ങളിൽ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സമീക്ഷ യുകെ പ്രവർത്തകർക്കും അവരോടൊപ്പം കൈകോർത്ത നാടിനെ സ്നേഹിക്കുന്ന ഏവർക്കും സമീക്ഷ യുകെയുടെ നന്ദിയും കടപ്പാടും അറിയിക്കുന്നതായി സമീക്ഷ യുകെ നാഷണൽ സെക്രട്ടറി ശ്രീ ദിനേശ് വെള്ളാപ്പള്ളിയും പ്രസിഡന്റ് ശ്രീമതി സ്വപ്ന പ്രവീണും പറഞ്ഞു . ഇങ്ങനെ ഒരു പ്രതിസന്ധി ഘട്ടത്തിൽ നാടിനായി കൈകോർക്കാൻ ജാതി,മത,രാഷ്ട്രീയ വ്യത്യാസമില്ലാതെ മുന്നോട്ടുവന്ന ഏവരെയും കോർത്തിണക്കുവാൻ ഇടതുപക്ഷ പുരോഗമന കലാ സാംസ്കാരിക സംഘടനയായ സമീക്ഷ യൂകെയ്ക്ക് സാധിച്ചു എന്നത് അഭിമാനിക്കാവുന്ന ഒന്നാണ്. തുടർന്നും സമീക്ഷ യുകെയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ നല്ലവരായ യുകെ മലയാളികളുടെ സഹകരണം അഭ്യർത്ഥിക്കുന്നന്നതായി സമീക്ഷ യുകെ നാഷണൽ കമ്മറ്റിക്ക് വേണ്ടി സെക്രട്ടറി ശ്രീ ദിനേശ് വെള്ളാപ്പള്ളി അറിയിച്ചു.
Leave a Reply