മലയാള സിനിമയ്ക്ക് യൂറോപ്പില്‍ ലഭിക്കുന്ന ഏറ്റവും മികച്ച അംഗീകാരമായ ആനന്ദ് ടിവി അവാര്‍ഡ് നൈറ്റ് ശനിയാഴ്ച മാഞ്ചസ്റ്ററില്‍ നടന്നു. മലയാള സിനിമാ രംഗത്ത് നിന്നും അന്‍പതോളം താരങ്ങള്‍ പങ്കെടുത്ത ചടങ്ങ് യൂറോപ്പ്യന്‍ മലയാളികള്‍ക്ക് മറ്റൊരു മറക്കാനാവാത്ത അനുഭവമായി മാറി. മലയാള സിനിമാ താരങ്ങള്‍ക്കൊപ്പം ബോളിവുഡിലെ ഇതിഹാസ താരമായ അനില്‍ കപൂര്‍ കൂടി ചേര്‍ന്നപ്പോള്‍ അത് പ്രോഗ്രാമിന്‍റെ മികവ് കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു.

നിവിന്‍ പോളി, ഇന്നസെന്‍റ്, സുരാജ് വെഞ്ഞാറമൂട്, മഞ്ജു വാര്യര്‍, ഭാവന തുടങ്ങി നിരവധി താരങ്ങള്‍ ആദരിക്കപ്പെട്ട ചടങ്ങില്‍ യുകെയില്‍ നിന്നും ആദരവിന് പാത്രമായത് വളര്‍ന്ന് വരുന്ന യുകെ ബിസിനസ്സുകാരനായ അഡ്വ. സുഭാഷ്‌ ജോര്‍ജ്ജ് മാനുവല്‍ ആയിരുന്നു. മികച്ച ക്യാഷ് ബാക്ക് സ്കീമുകള്‍ അവതരിപ്പിച്ചതിലൂടെ യുകെ മലയാളികള്‍ ഉള്‍പ്പെടെ പതിനായിരങ്ങളുടെ മനസ്സില്‍ പതിഞ്ഞ പേരായ ബീ വണ്‍, ബീ ഇന്‍റര്‍നാഷണല്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടര്‍ ആണ് അഡ്വ. സുഭാഷ്‌ ജോര്‍ജ്ജ് മാനുവല്‍.  യുകെ മലയാളികള്‍ക്ക് ഇടയിലെ മികച്ച ബിസിനസ് സംരഭകരെ അവാര്‍ഡ് ദാന ചടങ്ങില്‍ ആദരിക്കുക എന്ന ആനന്ദ് ടിവിയുടെ തീരുമാനത്തിന്‍റെ ഭാഗമായാണ് അഡ്വ. സുഭാഷ്‌ ജോര്‍ജ്ജ് മാനുവല്‍ അവാര്‍ഡിന് അര്‍ഹനായത്. ബോളിവുഡ് ഇതിഹാസ താരം അനില്‍ കപൂര്‍ ആണ് സുഭാഷ്‌ ജോര്‍ജ്ജിനുള്ള അവാര്‍ഡ് സമ്മാനിച്ചത്.

ഇക്കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ സുഭാഷിന് ലഭിക്കുന്ന രണ്ടാമത്തെ മികച്ച പുരസ്കാരമാണ് ആനന്ദ് ടിവിയുടെ യംഗ് ബിസിനസ്സ് മാന്‍ അവാര്‍ഡ്. മെയ് മാസത്തില്‍ മലയാളം യുകെ ഓണ്‍ലൈന്‍ പത്രം നല്‍കുന്ന മികച്ച ബിസിനസ്സ് സംരംഭകനുള്ള മലയാളം യുകെ എക്സല്‍ അവാര്‍ഡിന് സുഭാഷ്‌ ജോര്‍ജ്ജ് മാനുവല്‍ അര്‍ഹനായിരുന്നു. പ്രശസ്ത മലയാള സിനിമാ സംവിധായകന്‍ വൈശാഖ് ആയിരുന്നു ഈ പുരസ്കാരം സമ്മാനിച്ചത്.

കോട്ടയം ജില്ലയിലെ പാലായില്‍ നിന്ന് ഒരു അദ്ധ്യാപന്റെ മകനായി ജീവിതം ആരംഭിച്ച്, ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന ബിസ്സിനസ് സംരംഭങ്ങളില്‍ ഒന്നായ ബീ ഗ്രൂപ്പ് ഒാഫ് കമ്പനീസ്സിന്റെ അമരക്കാരനായി മാറിയ സുഭാഷ് ജോര്‍ജ്ജ് മാനുവലിന്റെ കഠിനാദ്ധ്വാനത്തിനുള്ള അംഗീകാരമായിരുന്നു ആനന്ദ് ടിവി അവാര്‍ഡ് നൈറ്റില്‍ ലഭിച്ച അംഗീകാരം. ലീഗല്‍ കണ്‍സ്സള്‍ട്ടന്‍സി ആന്‍റ് റെപ്രെസെന്റെഷനില്‍ തുടങ്ങി, ക്രിപ്റ്റോ കറന്‍സി, ക്യാഷ് ബാക്ക് ലോയല്‍റ്റി പ്ലാറ്റ്ഫോം, ബ്ലോക്ക് ചെയിന്‍ സര്‍വീസ്സസ്, ഡിജിറ്റല്‍ അസ്സെറ്റ്‌സ്, ഗ്രീന്‍ ഓള്‍ട്ടെര്‍നേറ്റിംഗ് ബാങ്കിംഗ്, ഈ മണി, ഫ്യൂച്ചര്‍ ബാങ്കിംഗ് തുടങ്ങി ഇന്ന് വ്യത്യസ്തങ്ങളായ വിവിധ മേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്നു ബീ ഗ്രൂപ്പിന്റെ സ്വാധീന ശക്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെയില്‍ ആദ്യമായി ഇറ്റീരിയം ബേസ്ട് ക്രിപ്റ്റോ കറന്‍സി ലോഞ്ച് ചെയ്തത് ബീ ഗ്രൂപ്പ് ഓഫ് കമ്പനീസ് ആണ്. യുകെ മലയാളികള്‍ക്കിടയില്‍ ഗ്രീന്‍ ഓള്‍ട്ടെര്‍നേറ്റിംഗ് ബാങ്കിംഗ് സര്‍വീസ്സസ് തുടങ്ങിയ ഏക മലയാളിയാണ് അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവല്‍.

യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്താംപ്ടണ്‍ , ഓക്‌സ്‌ഫോര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ പ്രാക്റ്റീസ് എന്നിവിടങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ അഡ്വ.സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ ലീഗല്‍ ആന്‍റ്  ബിസ്സിനസ്സ് സ്റ്റഡീസ്സില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയതിനു ശേഷം ഹൈകോര്‍ട്ട് ഓഫ് കേരള, സീനിയര്‍ കോര്‍ട്ട് ഓഫ് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് എന്നിവിടങ്ങളില്‍ നിയമ ഉപദേശകനായും, കമ്മീഷണര്‍ ഓഫ് ഓത്ത് ആയും പ്രവര്‍ത്തിച്ചു വരുന്നു.

യുകെയിലും മറ്റു രാജ്യങ്ങളിലുമായി പതിനായിരത്തിലധികം ജോലി സാധ്യതകള്‍ നേരിട്ടും, അതിലധികം ജോലി സാധ്യതകള്‍ വിതരണ ശൃംഖല വഴിയും സൃഷ്ടിക്കുവാനും അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിന്റെ ബീ ഗ്രൂപ്പ് ഓഫ് കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഓരോ ലക്ഷ്യവും പൂര്‍ത്തീകരിക്കുമ്പോഴും, പുതിയ ബിസ്സിനസ് തീരങ്ങള്‍ തേടിയുള്ള യാത്രയും, അതിലേക്ക് എത്തിച്ചേരുവാന്‍ അദ്ദേഹം പിന്തുടരുന്ന രീതികളും, കൂടെയുള്ളവരെ പ്രചോദിപ്പിക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങളുമെല്ലാം, വ്യത്യസ്തവും അനുകരണനാര്‍ഹവുമാണ്.