വാഹനത്തിന് സൈഡ് കൊടുക്കാതിരുന്നതിനെച്ചൊല്ലി കെ.ബി.ഗണേഷ്കുമാര്‍ എംഎല്‍എയും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ മര്‍ദിച്ചു. ഒപ്പമുണ്ടായിരുന്ന അമ്മയെ അസഭ്യം പറയുകയും ആക്ഷേപിക്കുകയും ചെയ്തു. ഇന്ന് ഉച്ചയ്ക്ക് അഞ്ചല്‍ അഗസ്ത്യകോട് എന്ന സ്ഥലത്തുവച്ച് അഞ്ചല്‍ സ്വദേശി അനന്തകൃഷ്ണനെ മര്‍ദിച്ചെന്നാണ് പരാതി. ഒപ്പമുണ്ടായിരുന്ന അമ്മ ഷീനയെ ഇരുവരും അസഭ്യം പറഞ്ഞെന്നും പരാതിയുണ്ട്.

‘നിന്നെ കൊന്നുകളയുെമടാ.. (അസഭ്യം) നീ കേസിനു പോടാ… ഞാനാ ഇവിടെ ഭരിക്കുന്നേ… ഗണേഷ് ആരാണെന്ന് നിനക്കിറിയില്ലേടാ…(അസഭ്യം)..’ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ഗണേഷ് കുമാര്‍ എംഎല്‍എയും ഡ്രൈവറും ചേര്‍ന്ന തല്ലിയെന്ന ആരോപണവുമായി എത്തിയ യുവാവ്   പറഞ്ഞതാണ് ഇൗ വാക്കുകള്‍. തന്നോട് പറഞ്ഞത് ഇത്തരത്തിലാണെങ്കില്‍ എന്റെ അമ്മയോട് പറഞ്ഞത്  തുറന്നു പറയാന്‍ പറ്റില്ല. അത്രയ്ക്ക് മോശമായ വാക്കുകളാണ് അദ്ദേഹം എന്റെ അമ്മയോട് പറഞ്ഞത്– യുവാവ് പറഞ്ഞു.
എന്‍റെ മകനെ എന്‍റെ മുന്നിലിട്ടു ഇങ്ങനെ തല്ലല്ലേ സാറെ എന്ന് കരഞ്ഞുപറഞ്ഞതായി അമ്മയും സാക്ഷ്യപ്പെടുത്തുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരു മരണവീട്ടിലേക്ക് പോകുന്ന വഴിക്കാണ് ഇൗ സംഭവം. ഇരുകൂട്ടരും മരണവീട്ടിലേക്ക് എത്തിയതാണ്. കഷ്ടിച്ച് ഒരു വാഹനം കടന്നുപോകാനുള്ള വീതിയുള്ള റോഡില്‍ പരാതിക്കാരന്റെ വാഹനം സൈഡ് നല്‍കിയില്ലെന്ന ആരോപിച്ചാണ് മര്‍ദനം. ഉച്ചയ്ക്ക് അഞ്ചല്‍ അഗസ്ത്യകോട് എന്ന സ്ഥലത്തുവച്ച് അഞ്ചല്‍ സ്വദേശി അനന്തകൃഷ്ണനെ മര്‍ദിച്ചെന്നാണ് പരാതി. ഇതു സംബന്ധിച്ച് അഞ്ചല്‍ പൊലീസില്‍ യുവാവ് പരാതി നല്‍കി. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഗണേശ് കുമാറിനെ നേരില്‍ കാണുന്നത്. സാര്‍ എന്നുതന്നെ വിളിച്ചാണ് അമ്മയും ഞാനും സംസാരിച്ചത്.ഞാൻ ബിജെപിക്കാരാണ്, എന്റെ കയ്യില്‍ കിടന്ന രാഖിയാവാം അദ്ദേഹത്തിന് പ്രകോപനമുണ്ടാക്കിയതെന്ന് തോന്നുന്നതായി അനന്തകൃഷ്ണന്‍ പറഞ്ഞു.

സാറിന്റെ വാഹനം ഒന്നു പിറകോട്ടെടുത്താല്‍ നമുക്ക് രണ്ടുകൂട്ടര്‍ക്കും സുഖമായി പോകാമല്ലോ എന്ന് അമ്മ ചോദിച്ചതാണ് ഗണേശ് കുമാറിനെ പ്രകോപിപ്പിച്ചത്. പിന്നീട് അദ്ദേഹം ആദ്യം കാറില്‍ നിന്നിറങ്ങി അമ്മയെ തെറി വിളിച്ചു. ഇതിനുശേഷം വാഹനത്തിന്റെ താക്കോല്‍ ഉൗരിയെടുക്കാന്‍ നോക്കി. പക്ഷേ അതിന് കഴിയാതെ വന്നതോടെയാണ് യുവാവിനെ മര്‍ദിച്ചത്. ഗണേശ്കുമാറിന്റെ ഡ്രൈവറും മര്‍ദിച്ചതായി പരാതിക്കാരന്‍ പറഞ്ഞു.